അമ്മാവിക്ക് അടുപ്പിലും ആകാം, സത്യപ്രതിജ്ഞാ ചടങ്ങില്‍ 500 പേര്‍ പങ്കെടുക്കുന്നതിനെതിരെ യുവാവിന്റെ കുറിപ്പ്
പിണറായി വിജയന്‍ രണ്ടാം മന്ത്രിസഭയുടെ സതയപ്രതിജ്ഞാ ചടങ്ങിന് 500 പേര്‍ പങ്കെടുക്കുന്ന എന്ന ഊഹാപോഹങ്ങള്‍ക്കിടയില്‍ പ്രതിഷേധവും ശക്തമാകുന്നു, ഇപ്പോഴിതാ ഫേസ്ബുക്കില്‍ യുവാവ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു…
500 പേരെ വെച്ച് സത്യപ്രതിജ്ഞാ മാമാങ്കം നടത്താൻ പോകുന്ന ജനങ്ങളോട് വലിയ കരുതൽ ഉള്ള മുഖ്യമന്ത്രി Pinarayi Vijayan അറിയുവാൻ കേരളത്തിലെ ഒരു സാധാരണ പൗരനായ ഞാൻ 11/05/21ൽ അത്യാസന്ന നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ കിടക്കുന്ന ഭാര്യാ മാതാവിനെ കാണാൻ കായംകുളത്ത് നിന്നും എട്ട് സീറ്റർ യാത്രാ വാഹനത്തിൽ എല്ലാ പ്രോട്ടോക്കോളും അനുസരിച്ച് എന്റെ ഭാര്യയും മൂന്ന് മക്കളും കൂടി പോയപ്പോൾ യാത്രക്ക് ഇടയിൽ താങ്കളുടെ പോലീസ് ഒരു വാഹനത്തിൽ മൂന്ന് പേരിൽ കൂടുതൽ പോകാൻ പാടില്ല എന്ന് പറഞ്ഞു യാത്ര തടസ്സപ്പെടുത്തി മടങ്ങി പോകണം എന്ന് വരെ പറഞ്ഞു , തുടർന്ന് ഭാര്യ കരഞ്ഞ് താണ് വീണ് പറഞ്ഞിട്ടും യാത്ര ചെയ്യണമെങ്കിൽ ഒരാൾക്ക് 500 രൂപ വെച്ച് പിഴ ഒടുക്കാതെ സാധിക്കില്ല എന്ന് പറഞ്ഞു . പിഴ ഒടുക്കിയ രസീത് താഴെ ഈ കോവിഡ് കാലത്ത് അമ്മാവിക്ക് അടുപ്പിലും ആകാം എന്നുള്ള താങ്കളുടെ പല പ്രോട്ടോക്കോൾ ലംഘനങ്ങളും ഇതിനകം ജനങ്ങൾ കണ്ടു…NB : 13/05/21 ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ വെച്ച് തന്നെ എന്റെ ഭാര്യാമാതാവ് മരണം സംഭവിച്ചു.
