Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics

മുന്നോക്ക സംവരണം ലീഗും കോൺഗ്രസും തമ്മിൽ ഇനി തർക്കമില്ല, പരസ്പരം കുറ്റപ്പെടുത്തരുതെന്ന് ലീഗ് കോണ്‍ഗ്രസ് ധാരണ.

മുന്നോക്ക സംവരണ വിഷയത്തിൽ വ്യത്യസ്ത നിലപാടുകളിൽ ആണെങ്കിലും തർക്കങ്ങളില്ലാതെ മുന്നണിയിൽ മുന്നോട്ട് പോകാൻ കോൺഗ്രസ് – മുസ്‍ലിം ലീഗ് ധാരണയായി. പരസ്പരം കുറ്റപ്പെടുത്തുന്ന സാഹചര്യം ഉണ്ടാവരുതെന്ന നിലപാടിൽ തന്നെയാണ് നേതാക്കൾ. ഇക്കാര്യത്തിൽ നേതാക്കൾ അന്യോന്യം ഉറപ്പ് നൽകി. ഫോണിലൂടെയായിരുന്നു നേതൃതല പലവട്ടമായി നടന്നത്.
മുന്നോക്ക സംവരണത്തെ അനുകൂലിക്കുകയാണെന്ന നിലപാട് കോൺഗ്രസ് പ്രഖ്യാപിച്ചതിന് പിറകെ ലീഗ് നേതാക്കൾ കോൺഗ്രസ്സ് നേതൃത്വവുമായി ആശയവിനിമയം നടത്തിയിരുന്നു. കോൺഗ്രസെടുത്ത തീരുമാനത്തിൽ പ്രതിഷേധമുണ്ടങ്കിലും സ്വന്തം നിലപാട് സ്വീകരിക്കാനുള്ള അവകാശം അവർക്കുണ്ടന്ന പൊതു തീരുമാനത്തിൽ ലീഗ് പിന്നീട് എത്തിച്ചേരുകയായിരുന്നു. മുന്നണിയുമായി ആലോചിക്കാതെ ലീഗ് സമരം പ്രഖ്യാപിച്ചത് ശരിയായില്ലെന്ന വിഡി സതീശന്‍റെ പരാമർശം പുറത്ത് വന്നതോടെയാണ് മുന്നണി ബന്ധം പോലും വഷളാകും വിധം കാര്യങ്ങൾ നീങ്ങിയത്.
പ്രസ്താവനകൾ വഴി നിലവിലുള്ള സാഹചര്യം വഷളാക്കരുതെന്നു ലീഗ് നേതൃത്വം കോൺഗ്രസ് നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീടാണ് വിഷയത്തിൽ രണ്ട് നിലപാടിൽ ആണെങ്കിലും പരസ്പരം കുറ്റപ്പെടുത്തരുതെന്ന തീരുമാനത്തിൽ എത്തിച്ചെരുന്നത്. കോൺഗ്രസിന് കോൺഗ്രസിന്‍റേതായ നിലപാടും ലീഗിന് ലീഗിന്‍റേതായ നിലപാടും സ്വീകരിക്കാൻ അവകാശമുണ്ടന്ന തരത്തിലാകും മാധ്യമങ്ങളോട് അടക്കംസംവരണ വിഷയത്തിൽ ഇനി വിശദീകരി ക്കുക. 2011ലെ യുഡിഎഫ് പ്രകടന പത്രികയിൽ സാമ്പത്തിക സംവര ണം നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നുവെന്ന കാര്യം ഉയർത്തിയാകും കോൺഗ്രസ് എതിർമുനകൾ ഓടിക്കുക. പരസ്പരം കുറ്റപ്പെടുത്തരു തെന്ന് ലീഗ് കോണ്‍ഗ്രസ് ധാരണ ആയെങ്കിലും രണ്ട് പാര്‍ട്ടികളും അവരവരുടെ നിലപാടില്‍ സംവരണ വിഷയത്തിൽ ഉറച്ച് നില്‍ക്കുക തന്നെ ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button