ഇ ഡി ക്ക് പിറകെ ശിവശങ്കറെ കസ്റ്റംസും ചോദ്യം ചെയ്യും.

കൊച്ചി / എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ശിവശങ്കറെ കസ്റ്റംസും ചോദ്യം ചെയ്യും. ഇ ഡിക്ക് ശിവശങ്കർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. സ്വർണക്കടത്ത് കേസിൽ അഞ്ചാം പ്രതിയായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് അപേക്ഷ നൽകിയത്. കസ്റ്റംസ് ഇതിനു മുൻപ് ശിവശങ്കറെ മൂന്നു തവണ ചോദ്യം ചെയ്തിരുന്നു. ജൂലൈ 15ന് തിരുവനന്തപുരം കസ്റ്റംസ് ഓഫിസിലും, ഒക്ടോബർ 9,10 തീയതികളിൽ കൊച്ചി കസ്റ്റംസ് ഓഫീസിലും വെച്ചായിരുന്നു ചോദ്യം ചെയ്തിരുന്നത്.
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കിയിരിക്കുകയാണ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കാക്കനാട് ജില്ലാ ജയിലില്‍ വച്ച് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി നല്‍കിയത്.വരുന്ന പതിനാറാം തിയതി രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ആണ് അനുമതി നല്‍കിയിരിക്കുന്നത്.എം ശിവശങ്കറിനെ ജയിലില്‍ ചോദ്യം ചെയ്യണമെന്നായിരുന്നു കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ചില ഉപാധികളും കോടതി മുന്നോട്ട് വച്ചിട്ടുണ്ട്. വക്കീലിനെ സാന്നിധ്യത്തില്‍ മാത്രമേ ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ പാടുള്ളൂ. മാത്രമല്ല ഓരോ രണ്ട് മണിക്കൂര്‍ കൂടുമ്പോഴും 30 മിനിറ്റ് ഇടവേള നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് പങ്കുള്ളതായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയതായി കസ്റ്റംസ് സൂചിപ്പിക്കുന്നു. പുതിയ കണ്ടെത്തലുകളുടെ സാഹചര്യത്തില്‍ ശിവശങ്കറിന് ചോദ്യം ചെയ്യണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം. ഡോളര്‍ കടത്തിയ കേസിലും ഈന്തപ്പഴം ഇറക്കുമതി ചെയ്ത കേസിലും ശിവശങ്കറിനെ പ്രതി ചേര്‍ക്കാനും കസ്റ്റംസ് നീക്കം തുടങ്ങി.
അതേസമയം മാധ്യമ വാര്‍ത്തകള്‍ക്കെതിരെ സ്വപ്ന സുരേഷ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കസ്റ്റംസ് എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചു. മാധ്യമങ്ങളെ തടയണമെന്ന് പ്രതിക്ക് അവകാശപ്പെടാനാവില്ലന്ന് കസ്റ്റംസ് പറഞ്ഞു. മാധ്യമ സ്വാതന്ത്യമുള്ള രാജ്യമാണിതെന്നും മാധ്യമങ്ങള്‍ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. സ്വപ്നയുടെ ഹര്‍ജി തള്ളണമെന്നും ആവശ്യപ്പെട്ടു.