കേരളത്തിൽ വീണ്ടും ഒരു കോവിഡ് മരണം കൂടി.

കേരളത്തിൽ വീണ്ടും ഒരു കോവിഡ് മരണം കൂടി. തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശി നാരായണൻ 75 ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ വെച്ചായിരുന്നു മരണം. ഇതോടെ കേരളത്തിൽ കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 47 ആയി.
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നത്. എന്നാല്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. ഇക്കഴിഞ്ഞ 14ാം തീയതിയാണ് നാരായണൻ തമിഴ്‍നാട്ടിലെ കമ്പത്ത് നിന്ന് നാട്ടിലെത്തിയത്. കൃത്യമായ പാസില്ലാതെയാണ് ഇദ്ദേഹം നാട്ടിലേക്ക് വന്നത്. മകനും ഇദ്ദേഹവും കൂടി സ്വന്തം വാഹനത്തില്‍ നാട്ടിലേക്ക് വരികയായിരുന്നു. അയ്യപ്പന്‍ കോവില്‍ അഞ്ചേക്കര്‍ ഏലത്തോട്ടത്തിന് സമീപത്താണ് വീട്. അതിനാൽ ഇവര്‍ നാട്ടിലെത്തിയത് ആരും അറിഞ്ഞിരുന്നില്ല. സ്പെഷ്യല്‍ ബ്രാഞ്ച് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വീട്ടിലെത്തി സ്രവം പരിശോധിച്ചത്. ആദ്യം പരിശോധനയ്ക്ക് ഇവര്‍ സന്നദ്ധരായിരുന്നില്ല. പിന്നീട് ബലമായി സ്രവം പരിശോധനയ്ക്കെടുക്കുകയായിരുന്നു.