സ്വർണ്ണക്കടത്ത് അന്വേഷണം,മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും.

തിരുവനന്തപുരം / വിവാദമായ സ്വർണ്ണക്കടത്ത് കേസ് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നു. മുഖ്യന്റെ ഓഫീസിലെ രണ്ടു ഉന്നത ഉദ്യോഗസ്ഥരെ കൂടി അന്വേഷണ ഏജൻസികൾ കൊച്ചിയിലേക്കു വിളിച്ചു വരുത്തി ചോദ്യം ചെയ്യും. കസ്റ്റംസും ഇഡിയും മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ മുൻപുണ്ടായിരുന്ന പ്രമുഖരുടെ മൊഴിയുമെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ശിവശങ്കറിനു ഓഫീസിൽ ഉണ്ടായിരുന്ന സ്വാധീനവും അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫിസിൽ നടത്തിയ ഇടപെടലുകളും കണ്ടെത്താനുള്ള നീക്കമാണ് അന്വേഷണ ഏജൻസികൾ നടത്തുന്നത്. ഇപ്പോൾ മുഖ്യന്റെ ഓഫീസിലെ ഏകോപനച്ചുമതല വഹിക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറിയിൽ നിന്നും കസ്റ്റംസ് ചില സ്ഥിരീകരങ്ങൾ ആവശ്യമായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വിരമിച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ടായിരുന്ന മുതിർന്ന ഒരു ഉദ്യോഗസ്ഥയോടു കസ്റ്റംസ് ചില കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞി ട്ടുണ്ട്.