Kerala NewsLatest NewsUncategorized
മാണി സി കാപ്പൻ എൻസിപിയിൽ നിന്ന് രാജി വെച്ചു

കോട്ടയം: മാണി സി കാപ്പൻ എൻ.സി.പിയിൽ നിന്ന് രാജി വെച്ചു. ഒപ്പം എട്ട് നേതാക്കളും രാജിവെച്ചതായി ടി.പി പീതാബരൻ അറിയിച്ചു. അതേസമയം കാപ്പനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. മാണി സി കാപ്പൻ പാലായിൽ സ്ഥാനാർഥിയാകുമെന്നും ചെന്നിത്തല പറഞ്ഞു. പാലാ എൻ.സി.പി വിട്ടുനൽകണമെന്ന എൽ.ഡി.എഫ് നയം അധാർമ്മികമാണ്. ധാർമ്മികത ഉയർത്താൻ എൽ.ഡി.എഫിന് അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം മാണി സി. കാപ്പൻറെ നിലപാട് വഞ്ചനയായി കാണേണ്ടതില്ലെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ടി.പി പീതാംബരൻ പറഞ്ഞു. ജയിച്ച സീറ്റ് തോറ്റവർക്ക് നൽകിയത് വിഷമമുണ്ടാക്കിയിട്ടുണ്ടാകാം. മുഖ്യമന്ത്രി മാണി സി. കാപ്പനോട് മര്യാദ കാണിച്ചില്ലെന്ന അഭിപ്രായത്തോട് യോജിപ്പില്ല. എൽ.ഡി.എഫിൽ തുടരുന്നത് ആശയപരമായ തീരുമാനത്തിൻറെ അടിസ്ഥാനത്തിലാണെന്നും പീതാംബരൻ പറഞ്ഞു.