Latest NewsNational

പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് എം.കെ സ്റ്റാലിന്‍

ചെന്നൈ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ തിരികെ വിളിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ‘അവിടെ താമസിക്കുന്ന മുസ്ലിം ജനവിഭാഗത്തെ അന്യവത്കരിക്കുന്നതിനായി ജനവിരുദ്ധ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന അഡ്മിനിസ്ട്രേറ്റര്‍ പട്ടേലിന്റെ നടപടി മനോവേദനയുണ്ടാക്കുന്നു’ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ ഇടപെടുകയും അദ്ദേഹത്തെ അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്ത് നീക്കം ചെയ്യുകയും വേണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. നമ്മുടെ രാജ്യത്തിന്റെ ശക്തി ബഹുസ്വരതയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

എംഡിഎംകെ അധ്യക്ഷന്‍ വൈക്കോയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ രംഗത്തെത്തി. ലക്ഷദ്വീപ് ജനതയുടെ അടിസ്ഥാന അവകാശങ്ങള്‍ ലംഘിക്കുന്നതിനാല്‍ ഇതിനെതിരെ ശക്തമായി അപലപിക്കുന്നു.അഡ്മിനിസ്ട്രേറ്റര്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന ആവശ്യത്തെ രാജ്യസഭാ എംപി കൂടിയായ വൈക്കോ പിന്തുണയ്ക്കുന്നതായും അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button