കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പാകിസ്ഥാനി ഭാര്യയുടെ വിവരങ്ങള്‍ മറച്ചുവെച്ചു;വി മുരളീധരന്‍ രംഗത്ത്

മലപ്പുറം;കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെടി സുലൈമാന്‍ ഹാജിക്കെതിരെ കേന്ദ്ര മന്ത്രി വി മുരളീധരന്‍.സുലൈമാന്‍ ഹാജി പാക്സിസ്ഥാന്‍ സ്വദേശിയായ തന്റെ രണ്ടാം ഭാര്യയുടെ ചിത്രം മറച്ചുവെച്ചുവെന്ന് മുരളീധരന്‍ ട്വീറ്റ് ചെയ്തു. സുലൈമാന്‍ ഹാജിയുടെ ഭാര്യയുടെ ചിത്രവും പാസ്പോര്‍ട്ട് വിവരങ്ങളും മുരളീധരന്‍ ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
സിപിഎം പിന്തുണയോടെ കൊണ്ടോട്ടിയില്‍ മത്സരിക്കുന്ന കെടി സുലൈമാന്‍ ഹാജി തന്റെ 19 വയസുള്ള പാക്കിസ്ഥാനിയായ രണ്ടാം ഭാര്യയുടെ വിവരങ്ങള്‍ നാമനിര്‍ദ്ദേശ പത്രികയില്‍ മറച്ചുവെച്ചു. ഇക്കാര്യത്തില്‍ ലിബറല്‍ എന്ന് വിളിക്കപ്പെടുന്ന പിണറായി വിജയന്റെ മൗനം അതിശയിപ്പിക്കുന്നില്ല’, മുരളീധരന്‍ ട്വീറ്റില്‍ കുറിച്ചു.
എംഎല്‍എയാകാന്‍ ഒരുങ്ങുന്നൊരാള്‍ ഒരു വിദേശ പൗരന്റെ വിവരങ്ങള്‍ മറച്ചു വെക്കുമ്പോള്‍ അതില്‍ ജനങ്ങള്‍ക്ക് വിശദീകരണം വേണമെന്നും മുരളീധരരന്‍ പോസ്റ്റില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നിവരെ ടാഗ് ചെയ്താണ് മുരളീധരന്‍ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം സൂക്ഷ്മ പരിശോധനയ്ക്കിടെ സുലൈമാന്‍ ഹാജിയുടെ പത്രിക ആദ്യം മാറ്റിവെച്ചിരുന്നു. ഭാര്യയുടെ വിവരങ്ങള്‍ നല്‍കേണ്ട ഭാഗത്ത് ബാധകമല്ല രേഖപ്പെടുത്തിയതിനാലായിരുന്നു ഇത്. ഇതോടെ സുലൈമാന്‍ ഹാജി്കക് രണ്ട് ഭാര്യയുണ്ടെന്ന ആരോപണവുമായി യുഡിഎഫും രംഗത്തെത്തിയിരുന്നു. റാവല്‍പിണ്ടി സ്വദേശിയായ യുവതിയുമായി ദുബൈയില്‍ വെച്ച് സുലൈമാന്‍ ഹാജിയുടെ വിവാഹം കഴിഞ്ഞെന്ന് രേഖകള്‍ ഉള്‍പ്പെടെ നല്‍കിയായിരുന്നു യുഡിഎഫ് പരാതി നല്‍കിയത്. തുടര്‍ന്ന് പത്രിക കൂടുതല്‍ പരിശോധനയ്ക്കായി റിട്ടേണിംഗ് ഓഫീസര്‍ മാറ്റിവെച്ചെങ്കിലും ഇന്നലെ വൈകീട്ടോടെ പത്രിക സ്വീകരിക്കുകയായിരുന്നു.