അർണബ് ഗോസ്വാമി അറസ്റ്റിൽ

റിപ്പബ്ലിക് ടി.വി സിഇഒയും എഡിറ്റർ ഇൻ ചാർജുമായ അർണാബ് ഗോസ്വാമി അറസ്റ്റിൽ. ആത്മഹത്യാ പ്രേരണക്കുറ്റവുമായി ബന്ധപ്പെട്ട കേസിലാണ് അർണാബിൻ്റെ അറസ്റ്റ്. ഇന്ന് രാവിലെ ആറ് മണി യോടെയാണ് മുംബൈ പൊലീസ് വസതിയിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്. അർണാബിനെ റായിഗഡ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
2018 ലാണ് അർണാബിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. ഐപിസി 306 അനുസരിച്ചാണ് കേസെടുത്തത്. ഈ കേസ് മഹാരാഷ്ട്ര പോലീസ് അന്വേഷിച്ച് ക്ലോസ് ചെയ്തിരുന്നു. എന്നാൽ ആത്മഹത്യ ചെയ്ത അൻവയ് നായികിന്റെ ഭാര്യ വീണ്ടും നൽകിയ പരാതിയിലാണ് മുംബൈ പോലീസ് വീണ്ടും കേസന്വേഷണം ആരംഭിച്ചതും അർണബിനെ കസ്റ്റഡിയിലെടുത്തതും.
അർണാബിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമുള്ളതായി ഇന്നലെ കോൺഗ്രസ് ആരോപിച്ചിരുന്നു. അർമാബിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ പൊലീസിന്റെ നടപടി. ആറ് മണിയോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വസതിയിൽ എത്തി. തുടർന്ന് അർണാബിനെ കാണണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ വീട്ടിലേക്ക് പ്രവേശിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അതേസമയംഅർണാബിനെ കൈയേറ്റം ചെയ്തതായും ബലമായി കൊണ്ടുപോകുകയുമായിരുന്നുവെന്നുംറിപ്പബ്ലിക് ടി.വി ആരോപിച്ചു.