Latest NewsNationalNews
ബാബരി മസ്ജിദ് സ്വയം പൊട്ടിത്തെറിച്ചതാണോ? സീതാറാം യെച്ചൂരി

ബാബ്റി മസ്ജിദ് തകര്‍ത്ത കേസിലെ ഗൂഢാലോചന കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സി.ബി.ഐ കോടതി വിധി നീതിയോടുള്ള പൂര്‍ണ പരിഹാസമാ ണെന്നും ബാബരി മസ്ജിദ് സ്വയം പൊട്ടിത്തെറിച്ചതാണോയെന്നും അദ്ദേഹം ചോദിച്ചു.
ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.ബാബരി മസ്ജിദ് തകര്‍ത്തത് അങ്ങേയറ്റം നീചമായ നിയമലംഘനമാണെന്ന് മുന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ വിധി ഇങ്ങനെയാണ്. നാണക്കേട് -യെച്ചൂരി ട്വീറ്റില്‍ പറഞ്ഞു.