സ്‌നേഹ സീമയ്ക്കുള്ളില്‍ ശരണ്യയുടെ ചിരിമണി കിലുക്കം കേള്‍ക്കാം; സീമാ ജി നായര്‍
തിരുവനന്തപുരം:കാന്‍സറിനോട് പൊരുതി ഒടുവില്‍ തോല്‍വി സമ്മതിച്ച് ശരണ്യയ്ക്ക് കണ്ണീരോടെയാണ് ചലച്ചിത്ര ലോകം യാത്ര പറഞ്ഞത്. . മലയാള സിനിമ, സീരിയല്‍ രംഗത്ത് ഒരു കാലത്ത് നിറ സാന്നിധ്യമായിരുന്ന നടി ശരണ്യ ഏറെ നാളുകളായി കാന്‍സറിനോട് പൊരുതുകയായിരുന്നു. അപ്പോഴെല്ലാം ശരണ്യയ്ക്ക് തണലൊരുക്കിയത് നടി സീമാ ജി നായരാണ്.
ശരണ്യയുടെ വേര്‍പാടില്‍ സീമാ ജി നായരുടെ വാക്കുകള്‍ കേള്‍ക്കാനാണ് ഏവരും കാത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ സീമാ ജി നായര്‍ പ്രതികരണവുമായി വന്നിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ പുതിയവീടായ സ്‌നേഹസീമയ്ക്കുള്ളിലെ ചിരിമണിക്കിലുക്കമായിരുന്നു ശരണ്യ.
ശരണ്യ ശക്തമായി തിരിച്ചുവരുമെന്ന് എല്ലാവരിലും പ്രതീക്ഷ നല്‍കിയിരുന്നു. അവസാനഘട്ട ചികിത്സയ്ക്കായി വലിയ ചെലവുണ്ടായെങ്കിലും ശരണ്യ പോയതോടെ ഇനിയാര്‍ക്ക് മുന്നിലും ബാധ്യതകളുമായി പോകാനില്ലെന്നാണ് സീമ പറഞ്ഞത്. ശരണ്യ ബാക്കിവെച്ചുപോയ പ്രസരിപ്പും ഊര്‍ജ്ജവും വെളിച്ചമാക്കി മുന്നോട്ട് പോകുമെന്ന വിശ്യാസവും സീമ പങ്കുവച്ചു.
കോവിഡ് സ്ഥിരീകരിച്ച ശരണ്യ കോവിഡ് മുക്തയായെങ്കിലും ന്യുമോണിയ പിടിപെട്ടതോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഐ.സി.യു വില്‍ ചികിത്സയിലായിരുന്നു. ഇതിനിടയില്‍ കാന്‍സറിന് കീമോ കൂടെ ചെയ്യേണ്ട അവസ്ഥ വന്നതോടെ ശരണ്യ പൂര്‍ണമായി തളര്‍ന്നു. തുടര്‍ന്ന് ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു