താരങ്ങളുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച പ്രതി പിടിയില്‍
തൃശൂര്‍: പ്രശസ്തരായ സിനിമ സീരിയല്‍ താരങ്ങളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ തുടങ്ങി സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന പരാതികള്‍ ഉയരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. അത്തരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സീരിയല്‍ താരത്തെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയാണ് കഴിഞ്ഞ ദിവസങ്ങളിലുയര്‍ന്നത്.
പ്രതിയായ കൊല്ലം കണ്ണനെല്ലൂര്‍ സ്വദേശി അല്‍ അമീനെ പോലീസ് പിടികൂടുകയും ചെയ്തു. ബാലതാരത്തിന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്ന പേരിലായിരുന്നു ഇരിങ്ങാലക്കുട സൈബര്‍ പൊലീസ് ഇയാളെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത താരത്തിന്റെ ചിത്രങ്ങളുപയോഗിച്ച് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ട സംസ്ഥാന ബാലവകാശ കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ സൈബര്‍ സെല്ല് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു.
അന്വേഷണത്തില്‍ 2019 മുതല്‍ ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി പോലീസിന്റെ ശ്രദ്ധയില്‍ പെട്ടു. ഇയാള്‍ ഉപയോഗിച്ചിരുന്ന വ്യാജ ഫേസ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും മറ്റ് ധാരാളം വ്യാജ പ്രൊഫൈലുകളില്‍ നിന്നും ഈ അക്കൗണ്ടിലേക്ക് ലൈക്കും കമന്റും നല്‍കിയിട്ടുണ്ട്. ഇയാളുടെ അക്കൗണ്ടുമായി ബന്ധമുള്ള ആയിരത്തോളം പേരും ഈ വീഡിയോയും വ്യാജ വാര്‍ത്തകളും ഷെയര്‍ ചെയ്തിട്ടുണ്ട്.
ഇവര്‍ക്കെതിരയും നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. ഇത്തരത്തില്‍ പ്രമുഖരുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് തുടര്‍ക്കഥകള്‍ തന്നെയാണ് അത്തരത്തില്‍ പരാധികളുമായി നിരവധി പേര്‍ സമൂഹമാധ്യമങ്ങള്‍ വഴി തന്നെ പ്രതികരിച്ചിരുന്നു.