CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
സർക്കാറിന്റെ സ്‌മാർട് സിറ്റി, കെ-ഫോൺ, ഇ-മൊബിലിറ്റി, ഡൗൺടൗൺ പദ്ധതികൾ, സ്വപ്നയെ അടക്കം ചോദ്യംചെയ്യാൻ ഇ ഡി ക്ക് കോടതിയുടെ അനുമതി.

കൊച്ചി/ എം.ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവരെ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് കോടതി എൻഫോഴ്‌സ്‌മെന്റിന് അനുമതി നൽകി. സ്വപ്‌നയെയും മറ്റ് പ്രതികളെയും ചോദ്യം ചെയ്യാൻ ഇ.ഡിയ്‌ക്ക് കൊച്ചി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അനുമതി നൽകിയത്. സംസ്ഥാന സർക്കാറിന്റെ വമ്പൻ പദ്ധതികളായ സ്‌മാർട് സിറ്റി, കെ-ഫോൺ, ഇ-മൊബിലിറ്റി, ഡൗൺടൗൺ തുടങ്ങിയവയിൽ സ്വപ്‌നയും ഇടപെട്ടിരുന്നതായ ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്
ഇ ഡി സർക്കാർ പദ്ധതികളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്.