Latest NewsNationalNews
പെഗാസസ് വിവാദം; പ്രതിഷേധവുമായി പ്രതിപക്ഷം, പാര്‍ലമെന്റ് സമ്മേളനം നിര്‍ത്തിവച്ചു
ഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം ഉയര്‍ത്തി. രാജ്യസഭയും ലോക്സഭയും നിര്‍ത്തിവെച്ചു. രാജ്യസഭ 12 മണിവരെയും ലോക്സഭ രണ്ട് മണി വരെയുമാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. സഭയുടെ തുടക്കത്തില്‍ തന്നെ പെഗാസസ് വിഷയത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യം ഇരുസഭകളിലും പ്രതിപക്ഷം ഉന്നയിച്ചിരിന്നു.
പെഗാസസ് വിവാദം ദേശീയ പ്രാധാന്യമുള്ള വിഷയമാണെന്നും ഇതിന്മേല്‍ ചര്‍ച്ച വേണമെന്നും അടിയന്തര പ്രമേയത്തിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു.