Kerala NewsLatest NewsNewsPolitics

എറണാകുളത്ത് ഇരുമുന്നണികളേയും തറപറ്റിക്കാന്‍ ബിജെപിക്ക് വേണ്ടി പത്മജ കളത്തിലിറങ്ങി

എറണാകുളത്ത് പദ്മജയെ പോലെ സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തിയെ സ്ഥാനാർത്ഥിയാക്കി ബിജെപി അക്ഷരാർഥത്തിൽ ഇരുമുന്നണികളേയും ഞെട്ടിക്കുകയായിരുന്നു.മഹിളാ മോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന പദ്മജ മേനോന്റെ വ്യക്തിബന്ധങ്ങൾ വോട്ടായി മാറിയാൽ അത് എറണാകുളം മണ്ഡലത്തിലെ ഫലം പ്രവചനാതീതമാക്കും.

എൽ ഡി എഫും യു ഡി എഫും തമ്മിൽ ശക്തമായ മത്‌സരം നടക്കുന്ന മണ്ഡലത്തിൽ പദ്മജ സ്ഥാനാർത്ഥിയായി എത്തിയത് ഇരു മുന്നണികളെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ബിജെപിയുടെ സ്വാധീനം മണ്ഡലത്തിൽ വർധിക്കുന്നതും ഇരു മുന്നണികളുടെയും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായ പദ്മജയ്ക്കു മണ്ഡലത്തിൽ ഉള്ള വ്യക്തിബന്ധങ്ങളെയാണ് ഇരു മുന്നണികളും ഭയപ്പെടുന്നത്. പദ്മജ ബിജെപി നേതൃത്വത്തിൽ എത്തിയതിന് പിന്നാലെ സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവരെ ബിജെപിയിൽ എത്തിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്.അതുകൊണ്ടു തന്നെ ബിജെപി പദ്മജയെ സ്ഥാനാർത്ഥി യാക്കിയതിലൂടെ വലിയ മുന്നേറ്റം തന്നെയാണ് മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നത്.

പാർട്ടി വോട്ടുകളും വ്യക്തിപരമായി പദ്മജ പിടിക്കുന്ന വോട്ടുകളും കൂടിചേർന്നാൽ വലിയ മുന്നേറ്റം മണ്ഡലത്തിൽ ഉണ്ടാക്കാൻ കഴിയുമെന്ന കണക്കു കൂട്ടലിലാണ് ബിജെപി.എന്നാൽ ഇരു മുന്നണികളും ബിജെപിയുടെ ഈ പ്രതീക്ഷകളെയാണ് ഭയക്കുന്നതും രാഷ്ട്രീയത്തിനും ജാതിക്കും മതത്തിനും ഒക്കെ അതീതമായി പദ്മജയ്ക്കുള്ള ബന്ധങ്ങൾ വോട്ടായി മാറിയാൽ അത് എങ്ങനെബാധിക്കുമെന്ന് ആശങ്കപ്പെടുന്ന ഇരുമുന്നണികളും ഇതുസംബന്ധിച്ച വിലയിരുത്തൽ നടത്തുന്നതിന് കീഴ്ഘടകങ്ങൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.വികസനവും വിശ്വാസ സംരക്ഷണവും ഇരു മുന്നണികളുടെയും ഒത്തു തീർപ്പു രാഷ്ട്രീയവും ഒക്കെ ചർച്ചയാകുന്ന തെരഞ്ഞെടുപ്പിൽ എറണാകുളത്ത് നിർണ്ണായക ഘടകമായി ബിജെപി മാറിയിരിക്കുകയാണ്. ബിജെപിയെ സംബന്ധിച്ചടുത്തോളം എറണാകുളം മണ്ഡലത്തിൽ അവരുടെ തുറുപ്പു ചീട്ടായി മാറിയിരിക്കുന്നത് സ്ഥാനാർഥി പദ്മജ എസ് മേനോൻ തന്നെയാണ്.

അടുക്കും ചിട്ടയോടും കൂടിയ പ്രവർത്തനമാണ് പദ്മജയ്ക്കു വേണ്ടി മണ്ഡലത്തിൽ എൻ ഡി എ പ്രവർത്തകർ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ കേരളത്തിനായി നടത്തിയ വികസന പദ്ധതികളും പദ്മജ പ്രചാരണായുധമാക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികൾ,ജനക്ഷേമ പദ്ധതികൾ അങ്ങനെയെല്ലാം ചർച്ചയാക്കുന്നതിലൂടെ എറണാകുളത്തിന്റെ മനസ് കീഴടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ബിജെപി ഇങ്ങനെ വികസനം ചർച്ചയാക്കുമ്പോൾ അത് സംസ്ഥാനത്ത് മാറിമാറി അധികാരത്തിലിരുന്ന ഇടതു വലതു മുന്നണികളെ പ്രതിരോധത്തിലാക്കുകയാണ്.

ട്രേഡ് യൂണിയൻ നേതാവായിരുന്ന എസ്.സി.എസ്. മേനോന്റെ മകളാണ് പദ്മജ. ഇടതുപക്ഷ സഹയാത്രികനായിരുന്ന മേനോൻ മകളുടെ രാഷ്‌ട്രീയത്തെ എതിർത്തില്ല. വൈകാതെ കോൺഗ്രസ് രാഷ്‌ട്രീയം അവസാനിപ്പിച്ചു. രാജീവ് ഗാന്ധി ഉൾപ്പെടെ നേതാക്കൾ സമ്മർദ്ദം ചെലുത്തിയിട്ടും മനംമാറ്റമുണ്ടായില്ല. ഒരുവർഷം മുൻപാണ് പദ്മജ ബി.ജെ.പിയുമായി അടുത്തത്. മഹിളാമോർച്ചയുടെ ജില്ലാ പ്രസിഡന്റായി. ഇപ്പോൾ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്.

ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും മാധ്യമ പ്രവർത്തനത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും എടുത്ത പദ്മജ മാധ്യമ പ്രവർത്തന രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ മികച്ച പത്രപ്രവർത്തകയ്ക്കുള്ള അവാർഡ് വാങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മാധ്യമ പ്രവർത്തക കൂടിയാണ് പദ്മജ. പഠനകാലത്ത് കായിക മേഖലയിൽ ഉൾപ്പെടെ സജീവമായിരുന്ന പദ്മജ മോഹിനിയാട്ട വേദികളിലും ചുവടു വയ്ക്കാറുണ്ട്.

300 ഓളം ആർട്ടിക്കുകളും ഏഷ്യാനെറ്റ് ഉൾപ്പെടെ നിരവധി ചാനലുകളിൽ അവതാരകയുമായിരുന്ന പദ്മജ ഏവർക്കും സുപരിചിത എന്നതിലുപരി ജനപ്രിയയുമാണ്. പ്രളയകാലത്തും കോവിഡ് കാലത്തുമടക്കം ജനങ്ങൾ ദുരിതത്തിലായപ്പോഴെല്ലാം അവരോടൊപ്പം പദ്മജ ഉണ്ടായിരുന്നു. എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾക്ക് സഹായവുമായി നിറസാന്നിധ്യം ആയിരുന്നു പദ്മജ. നിരവധി സാമൂഹിക സേവന സംഘടനകളുടെ തലപ്പത്തും പദ്മജ നേതൃ സ്ഥാനം വഹിച്ചിട്ടുണ്ട് സാമൂഹിക രംഗത്തും പൊതു പ്രവർത്തന രംഗത്തും വർഷങ്ങളായി പ്രവർത്തന പരിചയമുള്ള പദ്മജ നിലവിൽ ഭാരതീയ ജനതാ മഹിളാ മോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button