വിദ്യാഭ്യാസ മന്ത്രി പൂജപ്പുര ജയിലിലെ ഉണ്ട തിന്നേണ്ട ആളാണ്; കെ സുരേന്ദ്രന്
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നേരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് രംഗത്ത്. പൂജപ്പുരയില്‍ വന്ന് ചായ കുടിക്കുന്നതിന് പകരം പൂജപ്പുര ജയിലിലെ ഉണ്ട തിന്നേണ്ട ആളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
കയ്യാങ്കളി കേസിലെ പ്രതി പട്ടികയിലുള്ള വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം മുന്നോട്ട് വരുന്നുണ്ട്. ഇതിനിടയിലാണ് കെ സുരേന്ദ്രന്റെയും വിമര്‍ശനം. മന്ത്രിയെ വിമര്‍ശിച്ചതിന് പുറകെ മുഖ്യമന്ത്രിയെയും സുരേന്ദ്രന് വിമര്‍ശിച്ചിരുന്നു.
ഏറ്റവും വലിയ കുറ്റവാളി മുഖ്യമന്ത്രി ആണെന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ ദിവസം നേമത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന ബിജെപി നേതാവ് വിവി രാജേഷിന്റെ വെല്ലുവിളി സ്വീകരിച്ച് മന്ത്രി വിവി രാജേഷിന് ആധിപത്യമുള്ള പൂജപ്പുര വാര്‍ഡില്‍ പോകുകയും ചെയ്തിരുന്ന വലിയ വാര്‍ത്തയായിരുന്നു.
ഇതേ തുടര്‍ന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും വി ശിവന്‍കുട്ടിയെ വിമര്‍ശിച്ചത്.