നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജോലി,പിന്നാലെ പോയവർക്ക് സംഭവിച്ചത്…..
സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പുകൾ സജീവമാകുന്നു .നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജോലി എന്ന വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം രംഗത്ത് . ഓണ്‍ലൈന്‍ പരസ്യ വെബ്സൈറ്റിലൂടെയാണ് തട്ടിപ്പ് നടത്തുന്നത് . ഇതിനായി സിയാലിന്റെ വ്യാജ ലെറ്റര്‍പ്പാഡും തട്ടിപ്പുസംഘം ഉപയോഗിച്ചു എന്നാണ് വിവരം . ജോലിക്ക് മുന്‍പുള്ള വൈദ്യപരിശോധനയുടെയടക്കം പേരുപറഞ്ഞ് നിരവധി പേരില്‍ നിന്നാണ് ഇവർ പണം തട്ടിച്ചത്.
ഓണ്‍ലൈന്‍ പരസ്യ വെബ്സൈറ്റിലാണ് കൊച്ചി വിമാനത്താവളത്തില്‍ ഡ്രൈവര്‍ റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന പേരില്‍ പരസ്യം പ്രത്യക്ഷപ്പെട്ടത്. 30,000 രൂപ വരെ ശമ്പളമെന്ന വാഗ്ദാനത്തില്‍ വീഴുന്നവര്‍ ജോലിക്കായി അപേക്ഷിക്കുകയും ചെയ്തു . ഇതോടെ യുവാക്കളടക്കമുള്ളവര്‍ തട്ടിപ്പുകാരുടെ വലയിലാകും .ഇനി നമ്മൾ അപേക്ഷ നല്‍കിയാൽ അധികം വൈകാതെ തന്നെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എച്ച്.ആര്‍. മാനേജര്‍ എന്ന പേരില്‍ വാട്ട്സാപ്പില്‍ സന്ദേശം വരും . ജോലിക്കാവശ്യമായ രേഖകള്‍ ഇ-മെയില്‍ വഴി അയക്കാന്‍ പറയും .
തുടര്‍ന്ന് അപേക്ഷാ ഫീസ് ഇനത്തില്‍ 1050 രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും കാശ് ലഭിച്ചുകഴിഞ്ഞാല്‍ സിയാലിന്റെയും വിമാനത്താവള അതോറിറ്റിയുടെയും വ്യാജ ലെറ്റര്‍പാഡില്‍, ജോലി ലഭിച്ചു എന്ന് അറിയിച്ചുകൊണ്ടുള്ള ഓഫര്‍ ലെറ്റര്‍ ഇ-മെയില്‍ സന്ദേശമായി അപേക്ഷകന് കിട്ടും .ഇങ്ങനെയാണ് മിക്ക ആളുകളും ഇവരുടെ വലയിലാകുന്നത് എത്രയും വേഗം ജോലിയില്‍ പ്രവേശിക്കണമെന്നും ഇതിനായി വൈദ്യപരിശോധനയ്ക്കും കോവിഡ് പരിശോധനയ്ക്കും മറ്റുമായി 3250 രൂപ ആദ്യം നല്കാൻ പറയും .
ഇതും വിശ്വസിച്ചു എന്ന് ബോധ്യപ്പെട്ടാല്‍ സംഘം ഒരു നിര്‍ദേശം കൂടി മുന്നോട്ടുവെക്കും. ജോലി ബോണ്ട് അടിസ്ഥാനത്തിലാണെന്നും ഇതിനായി 18,000 രൂപ കൂടി അടക്കണമെന്നുമാണത് .പലർക്കും വലിയ തുകകൾ നഷ്ടപെട്ടിട്ടുണ്ട്
കൊറോണ സാഹചര്യത്തിൽ ജോലി ഇല്ലാതിരുന്ന സാധാരണക്കാരന്റെ ദുരവസ്ഥയാണ് ഇവിടെ ചൂഷണം ചെയ്യപ്പെടുന്നത്. കോവിഡ് കാലമായതിനാല്‍ നേരിട്ടുള്ള അഭിമുഖവും പരീക്ഷയുമൊന്നുമില്ലെന്ന് ഉദ്യോഗാര്‍ത്ഥികളെ പറഞ്ഞ് വിശ്വസിപ്പിക്കാനും തട്ടിപ്പ് സംഘത്തിന് കഴിയുന്നു .പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന നാണക്കേട് ഓർത്താണ് പലരും ഇക്കാര്യം വെളിപ്പെടുത്താത്.