Editor's ChoiceEducationKerala NewsLatest NewsLocal NewsNews
സംസ്ഥാനത്തെ കോളജുകള്‍ ഇന്ന് തുറക്കുന്നു.

തിരുവനന്തപുരം/ കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന സംസ്ഥാനത്തെ കോളജുകള്‍ ഇന്ന് തുറക്കും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇന്ന് മുതൽ ക്ലാസുകള്‍ തുടങ്ങുക. ശനിയാഴ്ചയും പ്രവര്‍ത്തി ദിവസമായിരിക്കും. രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെയാണ് കോളേജുകളുടെ പ്രവര്‍ത്തന സമയം. 50 ശതമാനം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി രണ്ട് ഷിഫ്റ്റുകളായി ക്ലാസുകള്‍ ക്രമീകരിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. പരമാവധി അഞ്ച് മണിക്കൂറായിരിക്കും ക്ലാസുകള്‍ നടക്കുക. പ്രിന്‍സിപ്പല്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ ഇന്ന് മുതൽ പൂർണമായും കോളജുകളില്‍ ഹാജരാവും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പൂര്‍ണമായും ക്ലാസ്സുകൾ നടക്കുക.