Kerala NewsNational
പെഗാസസ് വിവാദം; രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി കോണ്‍ഗ്രസ്
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോണ്‍ഗ്രസ്. എല്ലാ രാജ്ഭവനുകള്‍ക്കും മുന്നില്‍ ജൂലൈ 22ന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചു. അതേസമയം സോഫ്റ്റ്‍വെയര്‍ ദുരുപയോഗം ചെയ്തോയെന്ന് അന്വേഷിക്കുമെന്ന് പെഗാസസ് നിര്‍മാതാക്കളായ എന്‍.എസ്.ഒ ഗ്രൂപ്പ് വ്യക്തമാക്കി.
ഫോണ്‍ ചോര്‍ത്തല്‍ വിവാദം പാര്‍ലമെന്റില്‍ ആളി പടരുന്നതിനിടെയാണ് പ്രതികരണവുമായി പെഗാസസ് സ്പൈവയറിന്റെ നിര്‍മ്മാതക്കളായ എന്‍.എസ്.ഒ തന്നെ രംഗത്ത് വന്നിരിക്കുന്നത്. ഫോണ്‍ ചോര്‍ത്തല്‍ നടന്നിട്ടുണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വിശ്വാസ്യതക്ക് മേലുള്ള കയ്യേറ്റമാണ്.