Kerala NewsLatest News
അഭയകേസ്; ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍

അഭയ കേസ് പ്രതികളായ ഫാദര്‍ തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍. സി ബി ഐ കോടതി ഉത്തരവിന് എതിരായ അപീല്‍ ഹൈകോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ശിക്ഷ സ്റ്റേ ചെയ്യണം എന്നാണ് ആവശ്യം.
28 വര്‍ഷത്തിനു ശേഷമാണ് അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടത്.
എന്നാല്‍, കേസിന്‍റെ വിചാരണയടക്കമുള്ള നടപടികള്‍ നീതിപൂര്‍വ്വമായിരുന്നില്ലെന്ന് വാദിച്ചാണ് പ്രതികള്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാദര്‍ തോമസ് കോട്ടൂര്‍ നല്‍കിയ അപീല്‍ ഫയലില്‍ സ്വീകരിച്ച ഹൈകോടതി ഇതുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് നോടീസ് അയച്ചിട്ടുണ്ട്.