പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
തുറവൂര്‍: പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത ശേഷം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവു പിടിയില്‍. കുത്തിയതോട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പിടികൂടിയത്. തിരുവനന്തപുരം കാഞ്ഞിരംകുളം വലവീശികാണി പുരയിടത്തില്‍ മനുദാസി(22)നെയാണ് പോലീസ് പിടികൂടിയത്. ചേര്‍ത്തല ഡിവൈ.എസ്.പി. വിനോദ് പിള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
പെണ്‍കുട്ടി അംഗമായ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നു ഫോട്ടോ ശേഖരിക്കുകയും, അത് എഡിറ്റ് ്ചെയ്ത് മോശമായ രീതിയില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. പിന്നീട് വീണ്ടും ചിത്രങ്ങള്‍ ചോദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പട്ടികജാതി- പട്ടികവര്‍ഗ പീഡന നിരോധന നിയമം, ഐ.ടി.ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മനുദാസ് ഉപയോഗിച്ചു വരുന്ന മൊബൈല്‍ നമ്പര്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കുത്തിയതോട് സി.ഐ. കെ.എന്‍. മനോജ്, എസ്.ഐ. ജി. അജിത്കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, സതീഷ്, അനില്‍ വിജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.