ഈ പൊന്നിനെന്തു പറ്റി, വില കുറയുകയാണല്ലോ

കൊച്ചി/ ഇപ്പോഴും കുത്തനെ കുതിച്ചുയരാറുള്ള പൊന്നിന്റെ വില കൂപ്പുകുത്തി താഴേക്കാണ് യാത്ര. കഴിഞ്ഞ 4 മാസത്തിനുള്ളില്‍ പവന് 6,000 രൂപയുടെ ഇടിവാണ് സ്വർണ്ണത ഉണ്ടായത്. ഓഗസ്റ്റിൽ പവന്റെ വില 42,000 രൂപ വരെയെത്തിയിരുന്നതാണ്. കഴിഞ്ഞ നാലുമാസ കാലമായി സ്വർണത്തിന് കുറേശ്ശേ വില കുറയുകയാണ്. ശനിയാഴ്ച കുറഞ്ഞ് 360 രൂപയാണ്. പവന്റെ വില ഇതോടെ 36,000 രൂപയിലെ ത്തി. 4,500 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 720 രൂപയും ബുധനാഴ്ച 480 രൂപയും വെള്ളിയാഴ്ച 120 രൂപയും കുറയുകയായിരുന്നു. ഓഗസ്റ്റ് പത്തിന് ശേഷം സ്വർണ വില താഴേക്കാണ്. ഇടയ്ക്കു ചെറുതായി കൂടിയെങ്കിലും പിന്നെയും കുറഞ്ഞു. 2020 ജനുവരി ഒന്നിന് 29,000 രൂപയായിരുന്ന ഒരു പവൻ സ്വർണത്തിന്റെ വില, ജൂലൈ ആയപ്പോൾ11,000 രൂപ കൂടി 40,000ത്തിലെത്തുകയായിരുന്നു.
സ്വര്‍ണ വിലയിൽ ഇടിവുണ്ടാക്കിയത് ആഗോള വിപണിയിലെ മാറ്റ മാണ്. ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) 24 കാരറ്റ് സ്വര്‍ണത്തിന് 1,800 ഡോളറോളം എത്തുകയായിരുന്നു. അമേ രിക്കന്‍ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ രാഷ്ട്രീയ അനിശ്ചിതത്വം മാറിയതും കമ്പനികളുടെ കോവിഡ് വാക്സീന്‍ പരീക്ഷണം 95 ശതമാനം വരെ ഫലപ്രദമാണെന്ന് കണ്ടെത്തിയതുമാണ് വിപണിയെ സ്വാധീനിച്ചി രിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭി പ്രായം.