Kerala NewsLatest News

ഗാര്‍ഹിക പീഡനങ്ങള്‍ പുതിയ നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് പി സി തോമസ്

ഗാര്‍ഹിക പീഡനങ്ങള്‍ മുഖാന്തരം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച്, പുതിയ നിയമനിര്‍മ്മാണം ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനും മുന്‍ കേന്ദ്ര മന്ത്രിയുമായ പി സി തോമസ് .കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് നടന്ന പെണ്‍കുട്ടികളുടെ മരണം സംബദ്ധിച്ചാണ് ഇദ്ദേഹം ഇത്തരത്തിലോരു ആവശ്യവുമായി എത്തിയിരിക്കുന്നത് .

കഴിഞ്ഞ ദിവസങ്ങളിലായി എത്ര പെണ്‍ക്കുട്ടികളാണ്് നമ്മുടെ സംസ്ഥാനത്ത് മരണപ്പെട്ടത് .പലതിന്റെയും നടുക്കത്തില്‍ നിന്ന് മലയാളക്കര ഇതുവരെ പുറത്ത് വന്നിട്ടില്ല. ഒന്നിന് പുറകെ ഒന്നായി പെണ്‍കുട്ടികള്‍ തങ്ങളുടെ ഭര്‍തൃ ഗ്രഹത്തില്‍ ജീവന്‍ അവസാനിപ്പിക്കുമ്പോള്‍ ആരാണ് ഇതിന് ഉത്തരവാധികള്‍. നിയമങ്ങള്‍ പലതും നമ്മുടെ സംസ്ഥാനത്ത് ഉണ്ടായിട്ടും അവ പലപ്പോഴും നോക്കുകുത്തികളാകുന്ന കാഴ്ചയാണ് കണാന്‍ കഴിയുന്നത്. ഈ സാഹചര്യത്തിലാണ് ശക്തമായ ഒരു നിയമ നിര്‍മ്മാണത്തിന്റെ ആവശ്യക്കഥ ഉയരുന്നത്. 1961 ലാണ് കേന്ദ്രസര്‍ക്കാര്‍ സ്ത്രീധന നിരോധന നിയമം പാസാക്കിയത്. സ്ത്രീധനം മൂലം സ്ത്രീകള്‍ ഭര്‍ത്താക്കന്മാരില്‍ നിന്നും ഭര്‍ത്തൃ വീട്ടുകാരില്‍ നിന്നും നിരന്തരം പീഢനമേല്‍ക്കേണ്ടിവരികയും ഇതുമൂലമുള്ള മരണങ്ങള്‍ കൂടുകയും ചെയ്തപ്പോഴാണ് രാജ്യത്ത് ഇത്തരമൊരു നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്.അതേസമയം 1961 ല്‍ തന്നെ നിയമം കൊണ്ടുവന്നെങ്കിലും സ്ത്രീകള്‍ ഭര്‍തൃവീട്ടില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ക്ക് കുറവോന്നുമില്ല. ഇതിനൊരു പരിഹാരം അടിയന്തരമായി കാണേണ്ടതാണ് .ഇല്ലെങ്കില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുക തന്നെ ചെയ്യും .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button