പീഡന ശ്രമം മറയ്ക്കാൻ പെൺകുട്ടിയെ കൊലപ്പെടുത്തി.

ഡൽഹിയിൽ പീഡന ശ്രമം മറയ്ക്കാൻ പതിനേഴുകാരിയെ ദമ്പതികൾ കൊല്ലപ്പെടുത്തി. ഒക്ടോബർ 23 മുതൽ പെൺകുട്ടിയെ കാണാനില്ലാ യിരുന്നു.തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് അഴുകിയ നിലയിൽ കട്ടിലിലെ അറയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അൻപത്തിയൊന്നുകാരനായ വകീൽ പോദറിനെയും ഭാര്യയെയും പൊലീസ് പിടികൂടി.
ഒക്ടോബർ 23 ന് ഉച്ചയോടെ പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് വകീൽ പോദറിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. അന്ന് തന്നെ വകീൽ പോദറെയും കാണാതായി. ഈ സംശയമാണ് പൊലീസിനെ മുന്നോട്ട് നയിച്ചത്. ഒടുവിൽ ബിഹാറിലെ ബസ് സ്റ്റാൻഡിൽ നിന്ന് വകീൽ പോദറിനെ പൊലീസ് കണ്ടെത്തി.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴി യുന്നത്. നന്ദനഗിരിയിലാണ് സംഭവം.തന്റെ ഭാര്യ സഹോദരിയുടെ മകളാണ് കൊല്ലപ്പെട്ട പതിനേഴുകാരിയെന്നും, പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും പോദർ മൊഴി നൽകി. വിവരമറിഞ്ഞ ഭാര്യയാണ് പെൺകുട്ടിയെ കൊലപ്പെടുത്താൻ പറഞ്ഞത്. രണ്ട് പേരും ആസൂത്രണം ചെയ്ത് ഒക്ടോബർ 23 ന് പുലർച്ചെ പെൺകുട്ടിയെ ഇരുമ്പ് കമ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ശേഷം മൃതദേഹം ബ്ലാങ്കറ്റിൽ പൊതിഞ്ഞ് കട്ടിലിലെ അറയിൽ ഒളിപ്പിച്ചു. മൃതദേഹം പിന്നീട് മറ്റെവിടെയെങ്കിലും കൊണ്ടുപോയി കളയാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും ഇത് നടന്നില്ലെന്നും ഇയാൾ മൊഴി നൽകി.
