Editor's ChoiceKerala NewsLatest NewsNationalNewsTechWorld

പി.എസ്.എൽ.വി.സി-49 റോക്കറ്റ് ഇന്ത്യയുടെ ഒരു ഉപഗ്രഹവും മറ്റ് ഒൻപത് വിദേശ ഉപഗ്രഹങ്ങളുമായി കുതിച്ചുയരും.

തിരുവനന്തപുരം/ കൊവിഡ് മഹാമാരി മൂലം മുടങ്ങിയ ബഹിരാകാശ വിക്ഷേപണങ്ങൾ ഐ.എസ്.ആർ.ഒ. ശനിയാഴ്ച പുനരാരംഭിക്കും. ശ്രീഹരിക്കോട്ടയിൽ നിന്ന് ശനിയാഴ്ച വൈകിട്ട് 3.02ന് പി.എസ്.എൽ.വി.സി-49 റോക്കറ്റ് ഇന്ത്യയുടെ ഒരു ഉപഗ്രഹവും മറ്റ് ഒൻപത് വിദേശ ഉപഗ്രഹങ്ങളുമായി കുതിച്ചുയരും. മാർച്ച് 5ന് ജി-സാറ്റ് ഉപഗ്രഹം വിക്ഷേപിക്കാൻ തയ്യാറെടുത്തെങ്കിലും, കൊവിഡും ലോക്ക് ഡൗണും മൂലം അത് മാറ്റിവയ്ക്കുകയായിരുന്നു.

ഇന്ത്യയുടെ റഡാർ ഇമേജിംഗ് ഉപഗ്രഹമായ റിസാറ്റ് 2ബി.ആർ.2 ഉപഗ്രഹമാണ് പരിഷ്ക്കരിച്ച് ഇ.ഒ.എസ്.01 എന്ന പുതിയ ഉപഗ്രഹപരമ്പരയുടെ ഭാഗമായി ശനിയാഴ്ച വിക്ഷേപിക്കുന്നത്. പ്രതിരോധ ആവശ്യങ്ങളും കാർഷിക,ദുരന്തനിവാരണ ലക്ഷ്യങ്ങളുമാണ് ഈ ഉപഗ്രഹത്തിനുള്ളത്. ലിത്വാനിയയുടെ ഒരെണ്ണവും ലക്സംബർഗിന്റെയും അമേരിക്കയുടെയും നാല് ചെറിയ ഉപഗ്രഹങ്ങളുമാണ് വിദേശത്തുനിന്നുള്ളത്. ഇതെല്ലാം വാണിജ്യവിക്ഷേപണങ്ങളാണ്. വിക്ഷേപണം സംബന്ധിച്ച കൗണ്ട്ഡൗൺ വെള്ളിയാഴ്ച ഉച്ചയ്ക്ക് 01.02ന് ശ്രീഹരിക്കോട്ടയിൽ ആരംഭിക്കും. പി. എസ്. എൽ.വിയുടെ പരിഷ്ക്കരിച്ച ഡി.എൽ. പതിപ്പാണ് ഇതിനായി ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരി 24നാണ് ഈ റോക്കറ്റ് റെഗുലർ ഫ്ളൈറ്റിന് ഉപയോഗിച്ച് തുടങ്ങിയത്. ശക്തിയേറിയ രണ്ട് സ്ട്രാപ്പോണുകളിൽ കുതിക്കുന്നുവെന്നതാണ് ഇതിന്റെ എടുത്ത് പറയാനാവുന്ന പ്രത്യേകത.
ഡിസംബറിൽ പി.എസ്. എൽ.വി. സി-50 ഉപയോഗിച്ച് ജിസാറ്റ് 12ആർ ഉപഗ്രഹവും പിന്നീട് ജി.എസ്. എൽ.വി.റോക്കറ്റ് ഉപയോഗിച്ച് ജിസാറ്റ് 1 ഉപഗ്രഹവും വിക്ഷേപിക്കും. ഈ വർഷം മാർച്ചിൽ നടത്താനിരുന്നതാണ് ജി.എസ്. എൽ.വി. ഉപയോഗിച്ചുള്ള ജിസാറ്റ് 1 വിക്ഷേപണം. അന്ന് ഇന്ധനം നിറച്ചതിന് ശേഷമായിരുന്നു വിക്ഷേപണം മാറ്റിയത്. പരിശോധനകൾ പൂർത്തിയാക്കി വീണ്ടും ഇന്ധനം നിറച്ചതിന് ശേഷമായിരിക്കും വിക്ഷേപണത്തിന് ഉപയോഗിക്കുക. വി.എസ്. എസ്. സി. ഡയറക്‌ടർ എസ്. സോമനാഥ് പറഞ്ഞു.

PRESS RELEASE

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button