Kerala NewsLatest News
മുക്കുപണ്ട തട്ടിപ്പ്; നാലരലക്ഷം തട്ടിയ ജീവനക്കാരന് പിടിയില്‍
പൊന്‍കുന്നം: മുക്കുപണ്ടം പണയം വെച്ച് നാലരലക്ഷം തട്ടിയെടുത്ത ജീവനക്കാരന് പിടിയില്‍. സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനായ് പൊന്‍കുന്നം പാട്ടുപാറ പൊടിമറ്റത്തില്‍ പി.കെ. റോബിനെയാണ് (25) പൊന്‍കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ പതിവായി പലരുടെയും പേരില്‍ പണയ ഉരുപ്പടി എത്തിക്കുന്നതില്‍ സംശയം തോന്നിയ ഉടമ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. ജ്വല്ലറിയിലെ ജീവനക്കാരനായ റോബിന് പണമിടപാട് സ്ഥാപനത്തിലും സേവനം ചെയ്തിരുന്നു. 2019 മുതല്‍ 18 തവണ മറ്റു പലരുടെയും പേരില്‍ മുക്കുപണ്ടം പണയംവെച്ച് പണംവാങ്ങിയിട്ടുണ്ട്.
യഥാര്‍ഥ സ്വര്‍ണാഭരണം ഉടമയെ കാണിച്ചശേഷം മുക്കുപണ്ടം കവറിലാക്കി ലോക്കറില്‍ വെക്കുകയായിരുന്നു. പൊന്‍കുന്നം രാജേന്ദ്ര മൈതാനത്തിന് സമീപമുള്ള ജ്വല്ലറിയുടെയും സഹോദര സ്ഥാപനമായ ഫിനാന്‍സ് ഉടമയുടെയും പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.