Latest NewsNationalNewsUncategorized

നിയന്ത്രണം വിട്ട കാർ കായലിൽ വീണ് അമ്മയും മൂന്നു പെൺമക്കളും മരിച്ചു; പിതാവ് അദ്ഭുതകരമായി രക്ഷപെട്ടു

പുണെ: പുണെയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ കായലിലേക്ക് മറിഞ്ഞ് അമ്മയ്ക്കും 3 പെൺമക്കൾക്കും ദാരുണാന്ത്യം. ഗൃഹനാഥൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. അൽപന വിത്തൽ ബികുലെ(45), പ്രണിത (17), പ്രജക്ത (12), വൈദേഹി (8) എന്നിവരാണ് മരിച്ചത്. പിതാവ് വിത്തൽ കേശവ് ബികുലെ(47)യാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

കഡക് വാസ്ല ഡാമിനടുത്ത് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവമുണ്ടായത്. പൂണെയിലെ ചവാൻ നഗറിലാണ് ഇവരുടെ വീട്. പൻചേത് റോഡ് വഴി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. കാറോടിച്ചിരുന്ന വിത്തൽ ബികുളെക്ക് നിയന്ത്രണം നഷ്ടപ്പെടുകയും കായലിലേക്ക് വീഴുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button