CrimeKerala NewsLatest NewsNationalUncategorized
ബ്യൂട്ടിപാർലർ വെടിവെപ്പ് കേസ്: അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ബെംഗളൂരു: ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
ദക്ഷിണാഫ്രിക്കയിൽ വെച്ച് അറസ്റ്റ് ചെയ്ത് ബെംഗളൂരിൽ എത്തിച്ചത് മുതൽ കൊച്ചി ക്രൈംബ്രാഞ്ചിന് കീഴിലുള്ള തീവ്രവാദ വിരുദ്ധ സ്ക്വാഡ് രവി പൂജാരിയെ ചോദ്യം ചെയ്യാൻ ഒരുങ്ങിയിരുന്നു. ബെംഗളൂരു സെക്ഷൻസ് കോടതിയെ സമീപിച്ചാണ് അറസ്റ്റിനുള്ള അനുമതി നേടിയത്. എന്നാൽ കേരളത്തിലെത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.
അതിനാൽ എറണാകുളം ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് പ്രൊഡക്ഷൻ വാറന്റ് കിട്ടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. 2018 ഡിസംബറിലാണ് കൊച്ചിയിൽ നടി ലീനാ മരിയ പോളിന്റെ ബ്യൂട്ടിപ്പാർലറിന് നേരെ വെടിവെപ്പ് ഉണ്ടായത്.