60 വയസിന് മുകളിലുള്ള എല്ലാവര്ക്കും ആദ്യ ഡോസ് വാക്സിന്, ത്രിദിന വാക്സിനേഷന് ഇന്ന് തുടക്കം
തിരുവനന്തപുരം: 60 വയസിന് മുകളിലുള്ള എല്ലാവര്ക്കും ആദ്യ ഡോസ് വാക്സിന് എന്നതിന്റെ ഭാഗമായി നടത്തുന്ന മൂന്നുദിന വാക്സിനേഷന് ദൗത്യത്തിന് ഇന്ന് തുടക്കം. 16 വരെയാണ് മൂന്നു ദിവസത്തെ പ്രത്യേക വാക്സിനേഷന്. വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും നാളെയോടെ സംസ്ഥാനത്തെ 60 ആദ്യഡോസ് വാക്സിനെത്തിക്കാനാണ് തീരുമാനം.
ഇനി 60 വയസ്സിന് മുകളില്‍ ഉള്ളവരില്‍ തിരുവനന്തപുരം ജില്ലയില്‍ ആദ്യഡോസ് കിട്ടാത്തവര്‍ 2000 ല്‍ താഴെയാണെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേക യജ്ഞത്തിന്റെ ഭാഗമായി കണ്ടെയിന്മെന്റ് സോണുകളില്‍ മുഴുവന്‍ പരിശോധന നടത്തി രോഗമില്ലാത്തവര്‍ക്കെല്ലാം വാക്സിന് നല്‍കുകയാണ്. ആഗസ്റ്റ്് 31 നുളളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവരില്‍ സമ്പൂര്‍ണ്ണ ആദ്യ ഡോസ് വാക്സിനേഷനെന്നതാണ് ലക്ഷ്യം.
ഗ്രാമീണ മേഖലകളിലും പിന്നോക്ക ജില്ലകളിലും എല്ലാവരെയും വാക്സിനേഷനെത്തിക്കാന്‍ താഴേത്തട്ടില്‍ കര്‍ശന നിര്‍ദേശമുണ്ട്. നാല് ലക്ഷത്തിലധികം ഡോസ് വാക്സീന് സംസ്ഥാനത്ത് പുതുതായി എത്തി.
കൊവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും വിദഗ്ധരും അടങ്ങുന്ന കേന്ദ്രസംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തും. കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന എല്ലാ സംസ്ഥാനങ്ങളും കേന്ദ്രമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്.