‘മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു’; വികസനങ്ങൾ എണ്ണിപ്പറഞ്ഞ് ഉമ്മൻചാണ്ടി

കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നിൽക്കുമ്ബോൾ വികസനവും ക്ഷേമവും സംബന്ധിച്ച് ചർച്ച ചെയ്യാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വെല്ലുവിളി ഏറ്റെടുത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ധൈര്യമുണ്ടെങ്കിൽ ഞങ്ങളുടെ അഞ്ചുവർഷങ്ങളും അവരുടെ 2011-16 ലെ പ്രകടനവും താരതമ്യം ചെയ്യട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വെല്ലുവിളി.
മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു എന്ന് തലക്കെട്ടിലുള്ള ഉമ്മൻചാണ്ടിയുടെ കുറിപ്പിൽ വിവിധ ക്ഷേമ പെൻഷനുകളിലടക്കമുള്ള സർക്കാരുകളുടെ താരതമ്യമാണ് പറയുന്നത്. “അഞ്ചുവർഷത്തെ എൽഡിഎഫ് സർക്കാരിന്റെയും അതിനു മുമ്ബുള്ള യുഡിഎഫ് സർക്കാരിന്റെയും വികസന ക്ഷേമപ്രവർത്തനങ്ങൾ കൃത്യമായ കണക്കുകളും വസ്തുതകളും നിരത്തി താരതമ്യം ചെയ്തുകൊണ്ട് വെല്ലുവിളി ഏറ്റെടുക്കുന്നു. ഈ കഴിഞ്ഞ അഞ്ചു വർഷം ഒന്നും അവകാശപ്പെടാനില്ലാതെ വലിയ തോതിൽ പ്രചരിപ്പിക്കുന്ന കാര്യങ്ങൾ രണ്ടു സർക്കാരുകളെ തമ്മിൽ താരതമ്യം ചെയ്യുമ്ബോൾ കുമിളപോലെ പൊട്ടും,” എന്നും ഉമ്മൻചാണ്ടി പറയുന്നു.
ഉമ്മൻചാണ്ടിയുടെ കുറിപ്പിന്റെ പൂർണരൂപം:
മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു.
അഞ്ചുവർഷത്തെ എൽഡിഎഫ് സർക്കാരിന്റെയും അതിനു മുമ്ബുള്ള യുഡിഎഫ് സർക്കാരിന്റെയും വികസന ക്ഷേമപ്രവർത്തനങ്ങൾ കൃത്യമായ കണക്കുകളും വസ്തുതകളും നിരത്തി താരതമ്യം ചെയ്തുകൊണ്ട് വെല്ലുവിളി ഏറ്റെടുക്കുന്നു. ഈ കഴിഞ്ഞ അഞ്ചു വർഷം ഒന്നും അവകാശപ്പെടാനില്ലാതെ വലിയ തോതിൽ പ്രചരിപ്പിക്കുന്ന കാര്യങ്ങൾ രണ്ടു സർക്കാരുകളെ തമ്മിൽ താരതമ്യം ചെയ്യുമ്ബോൾ കുമിളപോലെ പൊട്ടും.
- ക്ഷേമപെൻഷൻ
യുഡിഎഫ്
800 രൂപ മുതൽ 1500 രൂപ വരെ നൽകി. മുൻസർക്കാർ 14 ലക്ഷം പേർക്ക് നല്കിയിരുന്നത് 34.43 ലക്ഷമാക്കി. ഇരട്ടപെൻഷൻ അനുവദിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ അത് 3000 രൂപയാക്കും. ശമ്ബള കമ്മീഷൻ മാതൃകയിൽ ക്ഷേമപെൻഷൻ കമ്മീഷൻ രൂപീകരിക്കും.
എൽഡിഎഫ്
1000 മുതൽ 1500 രൂപ വരെ. യുഡിഎഫിന്റെ അവസാന വർഷം ബാങ്ക് വഴിയുള്ള പെൻഷൻ വിതരണം സിപിഎം മുടക്കി. ഇരട്ടപെൻഷൻ അവസാനിപ്പിച്ച് സാമൂഹ്യക്ഷേമപെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും ഒന്നാക്കിയപ്പോഴാണ് പെൻഷൻകാരുടെ എണ്ണം 59 ലക്ഷമായത്. കോവിഡ് കാലത്തു മാത്രമാണ് എൽഡിഎഫ് ക്ഷേമപെൻഷൻ എല്ലാ മാസവും നല്കിയത്. അടുത്ത അഞ്ചു വർഷംകൊണ്ട് ക്ഷേമപെൻഷൻ 2500 രൂപയാക്കുമെന്ന് വാഗ്ദാനം.
- സൗജന്യ അരി
യുഡിഎഫ്
യുഡിഎഫ് എപിഎൽ ഒഴികെ എല്ലാവർക്കും അരി സൗജന്യമാക്കി. എപിഎൽകാർക്ക് 8.90 രൂപ. ഓണത്തിനും ക്രിസ്മസിനും റംസാനും ഭക്ഷ്യക്കിറ്റ്.
എൽഡിഎഫ്
സൗജന്യ അരി നിർത്തലാക്കി. ബിപിഎല്ലുകാരിൽ നിന്ന് രണ്ടു രൂപയും എപിഎല്ലുകാരിൽ നിന്ന് രണ്ടു രൂപ അധികവും വാങ്ങുന്നു. വർഷത്തിൽ 3 തവണ നല്കിയിരുന്ന ഭക്ഷ്യക്കിറ്റ് നിർത്തലാക്കി.
- മെഡിക്കൽ കോളജ്
യുഡിഎഫ്
40 വർഷമായി 5 മെഡിക്കൽ കോളജുകളുണ്ടായിരുന്നത് യുഡിഎഫ് 8 ആക്കി വർധിപ്പിച്ചു. മഞ്ചേരി, ഇടുക്കി, പാലക്കാട് എന്നിവയാണവ. 16 ആക്കാൻ ലക്ഷ്യമിട്ടു, പക്ഷെ ഇടതു സർക്കാർ അവ നിർത്തലാക്കി. 30 വർഷത്തിനുശേഷം തൃശൂർ, ആലപ്പുഴ ജില്ലകളിൽ 2 പുതിയ ഡെന്റൽ കോളജുകൾ തുടങ്ങി.
എൽഡിഎഫ്
യുഡിഎഫ് വിഭാവനം ചെയ്ത തിരുവനന്തപുരം ഇന്ദിരാഗാന്ധി മെഡിക്കൽ കോളജ്, കോന്നി, കാസർകോഡ്, വയനാട്, ഹരിപ്പാട് എന്നീ മെഡിക്കൽ കോളജുകൾക്ക് തടസം സൃഷ്ടിച്ചു. കേരളത്തിന് പ്രതിവർഷം 500 എംബിബിഎസ് സർക്കാർ സീറ്റ് നഷ്ടപ്പെട്ടു. മെഡിക്കൽ സ്വാശ്രയഫീസ് ഇപ്പോൾ 7 ലക്ഷമായി. ഇത് 20 ലക്ഷമാക്കാനാണ് നീക്കം നടക്കുന്നത്.
- കോക്ലിയർ ഇംപ്ലാന്റേഷൻ
യുഡിഎഫ്. -652
എൽഡിഎഫ് – 391 - കാരുണ്യ പദ്ധതി
യുഡിഎഫ്
കാരുണ്യയിൽ 1.42 ലക്ഷം പേർക്ക് 1200 കോടി രൂപയുടെ ധനസഹായം നൽകി. ഗുരുതരമായ 11 ഇനം രോഗങ്ങൾ ബാധിച്ച പാവപ്പെട്ടവർക്ക് രണ്ട് ലക്ഷം രൂപ വരെ നൽകി.
എൽഡിഎഫ്
എൽഡിഎഫ് കാരുണ്യ പദ്ധതി ഇൻഷ്വറൻസ് അധിഷ്ഠിതമാക്കി സങ്കീർണമാക്കി. കാരുണ്യ ലോട്ടറി ആരോഗ്യവകുപ്പിൽ നിന്ന് ധനവകുപ്പ് ഏറ്റെടുത്തതോടെ ഫണ്ട് നിലച്ചു.
- ആരോഗ്യകിരണം
യുഡിഎഫ്
ആശ്വാസകിരണം, സമാശ്വാസം, സ്നേഹസ്പർശം, സ്നേഹപൂർവം, വികെയർ തുടങ്ങിയ പദ്ധതികളിലൂടെ കിഡ്നി രോഗികൾ, ഡയാലിസിസ് നടത്തുന്നവർ, ഹീമോഫീലിയ രോഗികൾ, അരിവാൾ രോഗികൾ, പൂർണശയ്യാവലംബരായവർ, അവിവാഹിതരായ അമ്മമാർ തുടങ്ങിയവർക്ക് സാമൂഹിക സുരക്ഷാമിഷൻ മുഖേന ധനസഹായം.
എൽഡിഎഫ്
ഈ വിഭാഗത്തിന് ധനസഹായം നിഷേധിച്ചു. ആശ്വാസകിരണം പദ്ധതിയിൽ പൂർണശയ്യാവലംബരായ 1,14,188 ഗുണഭോക്താക്കൾക്ക് 13 മാസമായി 89 കോടി രൂപ കുടിശിക. സമാശ്വാസം പദ്ധതികളിൽ കിഡ്നി രോഗികൾ, ഹീമോഫീലിയ രോഗികൾ, അരിവാൾ രോഗികൾ എന്നിവർക്കും അവിവാഹിതരായ അമ്മമാർക്കും മാതാപിതാക്കൾ മരിച്ച കുട്ടികൾക്കും നല്കുന്ന ധനസഹായം നിലച്ചു.
- മൃതസഞ്ജീവനി അവയവമാറ്റം പദ്ധതി
യുഡിഎഫ് – 683
എൽഡിഎഫ് – 269 - വൻകിട പദ്ധതികൾ
യുഡിഎഫ്
കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം എന്നിവ 90% പൂർത്തിയാക്കി.
വിഴിഞ്ഞം പദ്ധതി 1000 ദിവസംകൊണ്ട് പൂർത്തിയാക്കുമായിരുന്നു.
സ്മാർട്ട് സിറ്റി ഒന്നാം ഘട്ടം പൂർത്തിയാക്കി.
തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ പ്രഖ്യാപിച്ചു.
സ്പീഡ് റെയിലിനു പകരം സബർബൻ ട്രെയിൻ പദ്ധതി.
എൽഡിഎഫ്
യുഡിഎഫിന്റേതല്ലാതെ മറ്റൊരു പദ്ധതിയില്ല.
വിഴിഞ്ഞം പദ്ധതി ഇപ്പോഴും ഇഴയുന്നു.
സ്മാർട്ട് സിറ്റി ഒരടിപോലും മുന്നോട്ടുപോയില്ല.
ലൈറ്റ് മെട്രോ പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ.
- രാഷ്ട്രീയകൊലപാതകം
യുഡിഎഫ്
പതിനൊന്ന് രാഷ്ട്രീയ കൊലപാതകങ്ങൾ.
എൽഡിഎഫ്
38 രാഷ്ട്രീയകൊലപാതകങ്ങൾ. 6 രാഷ്ട്രീയകൊലക്കേസുകൾ സിബിഐ അന്വേഷിക്കുന്നു. സിബിഐ അന്വേഷണം തടയാൻ 2 കോടി രൂപ ഖജനാവിൽ നിന്നു ചെലവഴിച്ചു.
- പിഎസ് സി നിയമനം
യുഡിഎഫ്
1,76,547 നിയമനങ്ങൾ. ഇതിൽ പിഎസ് സി നിയമനം മാത്രം 1,58,680. റാങ്ക് ലിസ്റ്റ് 11 തവണ നീട്ടി. എപ്പോഴും ലൈവ് റാങ്ക് ലിസ്റ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തി.
എൽഡിഎഫ്
പിഎസ് സി അഡൈ്വസ് – 1,55,544. ഭരണത്തിന്റെ അവസാന നാളിൽ ഒരു തവണ മാത്രം റാങ്ക് ലിസ്റ്റ് നീട്ടി. പിഎസ് സി പരീക്ഷയിൽ കോപ്പിയടിയും നൂറുകണക്കിന് ആളുകൾക്ക് പുറംവാതിൽ നിയമനവും.
- റബർ സബ്സിഡി
യുഡിഎഫ്
റബറിന് 150 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ ഫണ്ടിലേക്ക് 300 കോടി വകയിരുത്തി. റബറിന് വിലക്കുറവായിരുന്നതിനാൽ 70 രൂപ വരെ സബ്സിഡി നല്കി. ഇനി താങ്ങുവില 250 രൂപ.
എൽഡിഎഫ്
2021 ലെ ബജറ്റിൽ റബറിന്റെ തറവില 175 രൂപയാക്കി. റബറിന് ഇപ്പോൾ 170 രൂപ വിലയുണ്ട്. 5 രൂപ സബ്സിഡി നല്കിയാൽ മതി. ഇനി താങ്ങുവില 250 രൂപ.
- ബൈപാസുകൾ
യുഡിഎഫ്
കോഴിക്കോട് ബൈപാസ് പൂർത്തിയായി. കൊല്ലം, ആലപ്പുഴ ബൈപാസ് നിർമാണോദ്ഘാടനം നടത്തി. ഇവയുടെ നിർമാണത്തിന് 50 ശതമാനം ഫണ്ട് നല്കി. കരമന- കളയിക്കാവിള, കഴക്കൂട്ടം- കാരോട് ബൈപാസുകളുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു.
എൽഡിഎഫ്
2021 ജനുവരി 21നാണ് ആലപ്പുഴ ബൈപാസ് പൂർത്തിയാക്കിയത്. കൊല്ലം ബൈപാസ് തുറന്നത് 2019 ജനുവരി 15നും.
- പാലങ്ങൾ
യുഡിഎഫ്
1600 കോടി ചെലവിട്ട് 227 പാലങ്ങൾ പൂർത്തിയാക്കി.
എൽഡിഎഫ്
ഏതാനും പാലങ്ങൾ തുറന്ന് വൻ ആഘോഷം നടത്തി
- എല്ലാവർക്കും പാർപ്പിടം
യുഡിഎഫ് – 4.4 ലക്ഷം വീടുകൾ നിർമിച്ചു.
എൽഡിഎഫ് – 2.5 ലക്ഷം വീടുകൾ നിർമിച്ചു. - ജനസമ്ബർക്കം
യുഡിഎഫ്
മൂന്നു ജനസമ്ബർക്കപരിപാടികളിൽ 11,45,449 പരാതികളിൽ തീർപ്പുകൽപ്പിച്ചു. 242.87 കോടി രൂപയുടെ ധനസഹായം നല്കി. ജനസമ്ബർക്ക പരിപാടിയുടെ അടിസ്ഥാനത്തിൽ നിലവിലുള്ള ചട്ടങ്ങളിൽ മാറ്റം വരുത്തി 45 ഉത്തരവുകൾ പുറപ്പെടുവിച്ചു. ഈ പരിപാടിക്ക് യുഎൻ അവാർഡ് ലഭിച്ചു.
എൽഡിഎഫ്
ജനസമ്ബർക്ക പരിപാടി പൊളിക്കാൻ പലയിടത്തും ഉപരോധിച്ചു. ക്ലർക്ക് ചെയ്യേണ്ട പണിയാണിതെന്ന് അധിക്ഷേപിച്ചു. ഭരണത്തിന്റെ അവസാന നാളുകളിൽ മന്ത്രിമാരെ വച്ച് താലൂക്ക് അടിസ്ഥാനത്തിൽ ഇതേപരിപാടി പേരുമാറ്റി ചെയ്തു.
- പട്ടയവിതരണം
യുഡിഎഫ് 1.79 ലക്ഷം
എൽഡിഎഫ് 1.76 ലക്ഷം - ശബരിമല
യുഡിഎഫ്
ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാനുള്ള ശക്തമായ നിലപാട് സ്വീകരിച്ചു.ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമപോരാട്ടം നടത്തി. 12.67 ഹെക്ടർ വനഭൂമി പെരിയാർ ടൈഗർ സംരക്ഷിതമേഖലയിൽ നിന്ന് നേടിയെടുത്തു.നിലയ്ക്കലിൽ 110 ഹെക്ടർ വനഭൂമി ബേസ് ക്യാമ്ബിന് നല്കി.
എൽഡിഎഫ്
യുഡിഎഫ് നിലപാട് തള്ളി യുവതികളെ കയറ്റണം എന്ന നിലപാട് സ്വീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി വിധി ഉണ്ടായി.
- പൊതുമേഖലാ സ്ഥാപനങ്ങൾ
യുഡിഎഫ്
യുഡിഎഫ് കാലത്ത് 5 വർഷത്തെ സഞ്ചിത നഷ്ടം 213 കോടി രൂപ. 899 കോടി രൂപയുടെ ധനസഹായം
എൽഡിഎഫ്
പൊതുമേഖലാസ്ഥാപനങ്ങളുടെ 2019-20ലെ മാത്രം നഷ്ടം 3148.18 കോടി രൂപ. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളുടെ കൂട്ടനിയമനം.
- പ്രവാസകാര്യം
യുഡിഎഫ്
ആഭ്യന്തര സംഘർഷം ഉണ്ടായ ഇറാഖ്, ലിബിയ, യെമൻ എന്നിവിടങ്ങളിൽ നിന്ന് 3865 മലയാളികളെ സുരക്ഷിതരായി തിരികെയെത്തിച്ചു.
എൽഡിഎഫ്
കോവിഡ് മഹാമാരി ഉണ്ടായപ്പോൾ അന്യസംസ്ഥാനങ്ങളിലും വിദേശത്തുമുള്ള മലയാളികൾ നാട്ടിൽ എത്താതിരിക്കാൻ തടസം സൃഷ്ടിച്ചു. ഗൾഫിലും മറ്റും അനേകം മലയാളികൾ കോവിഡ് മൂലം മരിച്ചുവീണു.
- പൊതുകടം
യുഡിഫ് കാലത്തു പൊതുകടം വെറും 1,57,370 കോടി രൂപ ആയിരുന്നു. എൽ ഡി എഫ് അത് 3,27,655 കോടി രൂപയായി ഉയർത്തി. 1,72,85 കോടി രൂപ ഈ സർക്കാർ മാത്രം കടംവാങ്ങി. കടവർധന 108% വർധന. - സാമ്ബത്തിക വളർച്ചാ നിരക്ക്
യുഡിഎഫ്
5 വർഷം 2011-16
ശരാശരി വളർച്ചാ നിരക്ക് 6.42 %
എൽഡിഎഫ്
5 വർഷം 2016- 21
ശരാശരി വളർച്ചാ നിരക്ക് 5.28%
എല്ലാം ശരിയാക്കും എന്ന് പറഞ്ഞു ജനങ്ങളെ കബളിപ്പിച്ചു അധികാരത്തിൽ വന്ന ഇടതു സർക്കാർ സ്വന്തമായി അവകാശപ്പെടാൻ ഒരു വൻകിട പദ്ധതി പോലുമില്ലാതെ യുഡിഎഫ് കാലത്തെ വികസനങ്ങളുടെ മറവിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് പിണറായി സർക്കാർ പടിയിറങ്ങുന്നത്.