സ്വർണക്കടത്ത് കേസിൽ റമീസ്, ജലാൽ, ഷാഫി, സരിത് എന്നിവരെ കൂടി കരുതൽ തടങ്കലിലാക്കി.

തിരുവനന്തപുരം /യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജുവഴി സ്വർണ്ണം കടത്തിയ കേസിൽ നാല് പ്രതികൾക്ക് കൂടി കരുതൽ തടങ്കൽ. കെ.ടി റമീസ്, ജലാൽ, ഷാഫി, സരിത് എന്നിവരെ കൂടിയാണ് കരുതൽ തടങ്കലിൽ ആക്കിയത്. ഇവരെ കരുതൽ തടങ്കൽ വയ്ക്കണമെന്ന കസ്റ്റംസ് ആവശ്യം കേന്ദ്രസർക്കാർ അംഗീകരിക്കു കയായിരുന്നൂ. സ്വപ്നയെയും,സന്ദീപിനേയും, നേരത്തെ കരുതൽ തടങ്കലിൽ ആക്കിയിരുന്നു.
കേസിൽ കസ്റ്റംസ് പ്രതിചേർത്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് ചൊവ്വാഴ്ച രേഖ പ്പെടുത്തി. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീ വ് സൂപ്രണ്ട് വി. വിവേകിന്റെ നേതൃത്വത്തിലുളള സംഘം എറണാ കുളം ജില്ലാ ജയിലിലെത്തി ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടു ത്തുകയായിരുന്നു. നയതന്ത്ര ബാഗേജ് വഴിസ്വർണം കടത്തിയ കേസിൽ ശിവശങ്കറിനെതിരെ തെളിവ് ലഭിച്ചെന്നാണ് കസ്റ്റംസ് കോടതിയിൽ പറഞ്ഞിട്ടുള്ളത്.