Uncategorized

കുട്ടികളുടെ ആധാർ പുതുക്കാൻ നിർദേശം;പുതുക്കിയില്ലെങ്കിൽ ആധാർ സ്വാഭാവികമായി റദ്ദാവും

അഞ്ചും ഏഴും വയസ്സിനിടയിലുള്ള കുട്ടികളുടെ ആധാർ പുതുക്കാൻ യുഐഡിഎഐ നിർദേശം. സ്കൂൾ പ്രവേശ നം, പ്രവേശനപരീക്ഷകൾ, സ്കോളർഷിപ്പുകൾ, നേരിട്ടുള്ള ബാങ്ക് ആനുകൂല്യങ്ങൾ എന്നിവയുടെ തടസ്സമില്ലാത്ത സേവനത്തിന് ഇതാവശ്യമാണെന്ന് അതോറിറ്റി അറിയിച്ചു.

അച്ഛനമ്മമാർക്കോ രക്ഷിതാക്കൾക്കോ ഏത് ആധാർ സേവാ – കേന്ദ്രത്തിലോ നിയുക്ത ആധാർ കേന്ദ്രത്തിലോ കുട്ടിയുടെ വിശ ദാംശങ്ങൾ സൗജന്യമായി പുതുക്കാനാവും. ഇതിനകം ആധാർ രജി – സ്റ്റർ ചെയ്തിട്ടുള്ള കുട്ടികളുമായി ബന്ധപ്പെട്ട മൊബൈൽ ഫോണിലേക്ക് സന്ദേശം അയച്ചുതുടങ്ങി. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടിയുടെ ഫോട്ടോ, പേര്, ജനനത്തീയതി, ലിംഗഭേദം, വിലാസം, തെളിവുരേഖകൾ എന്നിവ ശേഖരിച്ചാണ് ആധാറിൽ ചേർക്കുന്ന ത് അഞ്ചുവയസ്സിനു താഴെയുള്ള കുട്ടിയുടെ വിരലടയാളങ്ങളും കണ്ണിന്റെ ബയോമെട്രിക്‌സും ആ പ്രായത്തിൽ പക്വതപ്രാപിക്കാ ത്തതിനാൽ ശേഖരിക്കില്ല. കുട്ടിക്ക് അഞ്ചുവയസ്സ് തികയുമ്പോൾ ആധാറിൽ വിരലടയാളം, ഐറിസ്, ഫോട്ടോ എന്നിവ നിർബന്ധ മായും ചേർക്കണം. ഈ നിർബന്ധിതസേവനം ഏഴുവയസ്സുവരെ സൗജന്യമാണ്. അതിനുശേഷം 100 രൂപ ഫീസ് ഈടാക്കും. ഏഴു വയസ്സിനുശേഷം വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ ആധാർ സ്വാഭാവികമായി റദ്ദാവുമെന്ന് അതോറിറ്റി അറിയിച്ചു.

Tag;Advice to update children’s Aadhaar; if not updated, the Aadhaar will be automatically canceled.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button