keralaKerala NewsLatest News

യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് തലാലിന്റെ സഹോദരൻ

യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന ആവശ്യം ശക്തമാക്കി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി. വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് അറ്റോർണി ജനറലുമായി കൂടിക്കാഴ്ച നടത്തിയതായി അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. എത്രയും വേഗം ശിക്ഷ നടപ്പാക്കണമെന്നും, ഒരു തരത്തിലുള്ള ഒത്തുതീർപ്പിനും ദിയാധനത്തിനും താൻ തയ്യാറല്ലെന്നും വ്യക്തമാക്കി.

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയതിന് പിന്നാലെ അബ്ദുൽ ഫത്താഹ് തുടർച്ചയായി പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് അദ്ദേഹം ആവർത്തിച്ച് തന്റെ നിലപാട് വ്യക്തമാക്കിയത്. ദിയാധനം സ്വീകരിക്കുന്നതിൽ തീരുമാനം മാറ്റമില്ലെന്നും, വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അടുത്തിടെ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകൾ വന്നപ്പോൾ, അത് നിഷേധിച്ചും ശിക്ഷ റദ്ദായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16-ന് നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ അടക്കമുള്ളവരുടെ ഇടപെടലിനെ തുടർന്ന് നടപ്പാക്കൽ നീട്ടുകയായിരുന്നു. ഇതിനെതിരെ കാന്തപുരം ശക്തമായ വിമർശനങ്ങൾ നേരിട്ടു. ഇതോടൊപ്പം, നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിനകത്ത് ഭിന്നതയും ഉയർന്നു. വിഷയത്തിൽ സജീവമായി ഇടപെട്ടിരുന്ന സാമുവൽ ജെറോമിനെതിരെ വ്യാപക വിമർശനവും ഉണ്ടായി.

Tag: Talal’s brother demands immediate execution of Malayali nurse Nimisha Priya, who is in prison in Yemen

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button