World
അഫ്ഗാന്‍ പ്രസിഡന്റിന്റെ വസിതിക്ക് നേരെ താലിബാന്‍ ആക്രമണം
കാബൂള്‍: രാജ്യത്തിന്റെ വിവിധ മേഖലകളിലായി ഇപ്പോള്‍ താലിബാന്‍ ആക്രമണം അഴിച്ചു വിടുകയാണ്. അഫ്ഗാന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് നേരെ റോക്കറ്റ് ആക്രമണം നടത്തി. പ്രസിഡന്റ് അഷ്‌റഫ് ഗനി ഈദ് സന്ദേശം നല്‍കുന്നതിനായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് ആക്രമണം നടത്തിയത്. പ്രാദേശിക സമയം രാവിലെ എട്ട് മണിക്കാണ് ആക്രമണം നടന്നത്.
പ്രസിഡന്റിന്റെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന വളപ്പില്‍ തന്നെയാണ് അമേരിക്കന്‍ എംബസി ഉള്‍പ്പെടെയുള്ള ചില നയതന്ത്ര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നത്. മൂന്ന് സ്ഥലങ്ങളിലാണ് റോക്കറ്റ് വന്നു പതിച്ചതെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി.