Latest NewsWorld

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം താലിബാന്‍ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: അധികാരമേറ്റെടുത്തതിന്​ പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം താലിബാന്‍ നിര്‍ത്തിവെച്ചു. പാകിസ്ഥാനിലേക്കുള്ള അതിര്‍ത്തി താലിബാന്‍ അടച്ചതോടെയാണ്​ ഇന്ത്യയിലേക്കുള്ള കയറ്റുമതിയും ഇറക്കുമതിയുമടക്കമുള്ള മുഴുവന്‍ വ്യാപാര ഇടപാടുകളും നിര്‍ത്തിവെച്ചത്​. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്.ഐ.ഇ.ഒ) ഡയറക്​ടര്‍ ജനറല്‍ ഡോ.അജയ്​ സഹായിയാണ്​ ഇക്കാര്യം മാധ്യമങ്ങളോട്​ സ്ഥിരീകരിച്ചത്.

അതെ സമയം അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന്​ അജയ്​ സഹായി പറഞ്ഞു. അവിടെനിന്നുള്ള ഇറക്കുമതി ഇതുവരെ പാകിസ്താനിലൂടെയായിരുന്നു. പാകിസ്താന്‍ വഴിയുള്ള ചരക്ക് നീക്കം താലിബാന്‍ മരവിപ്പിച്ചിരിക്കുകയാണ്​. കച്ചവടത്തിലും നിക്ഷേപത്തിലുമടക്കം അഫ്​ഗാനിസ്​താനും ഇന്ത്യക്കുമിടയില്‍ ദ്വീര്‍ഘകാലമായുള്ള ബന്ധമാണുള്ളത്​. എന്നാല്‍ നിലവില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വ്യാപാര ഇടപാടുകള്‍ മരവിച്ചിരിക്കുകയാണ്​.

2021 ല്‍ ഇന്ത്യയില്‍ നിന്ന്​ അഫ്​ഗാനിസ്​താനിലേക്ക്​ ഏകദേശം 835 മില്യണ്‍ ഡോളര്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതിയാണ്​ നടന്നത്​. 510 മില്യണ്‍ ഡോളറിന്‍റെ ഉല്‍പന്നങ്ങള്‍ അഫ്​ഗാനിസ്​താനില്‍ നിന്ന്​ ഇറക്കുമതിയും ചെയ്​തിരുന്നു ഇന്ത്യ.

പഞ്ചസാര, ഫാര്‍മസ്യൂട്ടിക്കല്‍സ്​, തുണിഉല്‍പ്പന്നങ്ങള്‍, തേയില, കോഫി, സുഗന്ധവ്യഞ്​ജനങ്ങള്‍ തുടങ്ങിയവയാണ്​ കയറ്റുമതി ചെയ്​തിരുന്നത്​. എന്നാല്‍ ഡ്രൈഫ്രൂട്ട്​സും ഉള്ളിയുമടക്കമുള്ളവയാണ്​ അഫ്​ഗാനില്‍ നിന്ന്​ ഇറക്കമുതി ചെയ്യുന്നതെന്ന്​ സഹായി പറഞ്ഞു. ഇതിനു പുറമേ,ഏകദേശം മൂന്ന് ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപവും ഇന്ത്യക്ക്​ അഫ്ഗാനിസ്താനിലുണ്ട്​. 400 ഓളം പദ്ധതികളുമുണ്ട്. നിലവിലുണ്ടായ പ്രതിസന്ധി ഉടനെ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ്​ രാജ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button