രാത്രി ഏറെ വൈകി ഫോണില്‍ സംസാരിച്ചത് മാതാപിതാക്കള്‍ വഴക്ക് പറഞ്ഞു,യുവാവ് ആത്മഹത്യ ചെയ്തു.

രാത്രി ഏറെ വൈകി ഫോണില്‍ സംസാരിച്ചതിനെതുടര്‍ന്ന് മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിന്റെ പേരില്‍ യുവാവ് ആത്മഹത്യ ചെയ്തു. പെരുവ ആറാക്കല്‍ ജോസഫ് ലൈസാ ദമ്പതികളുടെ മകന്‍ ലിഖില്‍ ജോസഫ് (28) ആണ് തീകൊളുത്തി മരിച്ചത്.
ഒഇഎന്‍ ഇന്ത്യ ലിമിറ്റഡ് ജീവനക്കാരനായ ലിഖില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടോടെ വീടിന്റെ മുകള്‍നിലയിലെ മുറിയില്‍ നിന്നും ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്നു. ശബ്ദം കേട്ട് മുറിയിലെത്തിയ പിതാവ് യുവാവിന്റെ കൈയില്‍ നിന്നു ഫോണ്‍ പിടിച്ചുവാങ്ങുകയും ഉറങ്ങാന്‍ പറയുകയും ചെയ്‌തെന്നു പോലീസ് പറഞ്ഞു. ഈ സംഭവത്തിന് പിന്നാലെ ലിഖില്‍ വീട്ടുകാരുമായി വഴക്കുണ്ടാക്കുകയും വീട്ടില്‍ നിന്നും ഇറങ്ങി പോവുകയും ചെയ്തു. ലിഖില്‍ വീടുവിട്ടു പോയതോടെ വീട്ടുകാര്‍ വെള്ളൂര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെരുവ നരസിംഹസ്വാമി ക്ഷേത്രത്തിനും തടിമില്ലിനും സമീപം പൊള്ളലേറ്റ നിലയില്‍ ലിഖിലിനെ കണ്ടെത്തി. യുവാവിനെ എറണാകുളം ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് 5ന് അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. സഹോദരങ്ങള്‍: ജിഞ്ചു ജോസഫ്, ലിനു ജോസഫ്.