CovidDeathEditor's ChoiceKerala NewsLatest NewsLocal NewsNationalNews
തമിഴ്നാട് കൃഷി വകുപ്പ് മന്ത്രി ദൊരൈക്കണ്ണ് കോവിഡ് ബാധിച്ച് മരിച്ചു.

തമിഴ്‌നാട് കൃഷിവകുപ്പ് മന്ത്രി ദൊരൈക്കണ്ണ് കൊവിഡ് ബാധിച്ച് മരിച്ചു.72 വയസായിരുന്നു. ഞായറാഴ്ച്ച പുലർച്ചെയാണ് മരണപ്പെട്ടത്. മെയ് 2016 ലാണ് അദ്ദേഹത്തെ കൃഷിവകുപ്പ് മന്ത്രിയായി നിയമിക്കുന്നത്.മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മ മരിച്ചതിനെ തുടർന്ന് സേലത്തേക്കുള്ള യാത്രക്കിടെയാണ് ശാരീരികാ സ്വാസ്ഥ്യങ്ങളെ തുടർന്ന് ദൊരൈക്കണ്ണിനെ ആശുപത്രിയിൽ പ്രവേ ശിപ്പിക്കുന്നത്. കുറച്ച് ദിവസത്തിനകം തന്നെ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മാർച്ച് 28, 1948 ൽ തഞ്ജാവൂരിലെ രാജഗിരിയിൽ ജനിച്ച ദൊരൈക്കണ്ണ് 2006, 2011, 2016 വർഷങ്ങളിൽ പാപനാശത്ത് നിന്നാണ് അസംബ്ലി തെരഞ്ഞെടുപ്പുകളിൽ വിജയിച്ചത്.