തമിഴ്‌നാട് മാതൃക കേരളത്തിലും;സ്താനാർത്തി ശ്രീക്കുട്ടന്‍’ പ്രചോദനമുൾകൊണ്ട് ബാക്ക് ബെഞ്ചേഴ്‌സിനെ ഒഴിവാക്കും

തിരുവനന്തപുരം: ‘‘ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാന്‍ പാടില്ല. എല്ലാ കുട്ടികള്‍ക്കും തുല്യ അവസരങ്ങള്‍ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.അവധിക്കാല മാറ്റത്തിന്റെ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ വിദ്യാഭ്യാസമേഖലയില്‍ കൂടുതല്‍ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ബാക്ക് ബെഞ്ചേഴ്‌സിനെ ഒഴിവാക്കിയ തമിഴ്‌നാട് മാതൃക കേരളത്തിലും നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നത്. ‘സ്താനാർത്തി ശ്രീക്കുട്ടന്‍’ എന്ന സിനിമയിലെ രംഗങ്ങളുടെ പ്രചോദനത്തിലാണ് തമിഴ്‌നാട് ക്ലാസ് മുറികളില്‍ ബാക്ക് ബെഞ്ച് ഒഴിവാക്കി അര്‍ധവൃത്താകൃതിയില്‍ സീറ്റുകള്‍ സജ്ജമാക്കിയത് . സംസ്ഥാനത്തെ സ്‌കൂള്‍ ക്ലാസ് മുറികളില്‍നിന്ന് ‘പിന്‍ബെഞ്ചുകാര്‍’ എന്നൊരു സങ്കല്‍പ്പം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഈ സങ്കല്‍പം ഒരു വിദ്യാര്‍ഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രി വി.ശിവന്‍കുട്ടി സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നതിനെക്കുറിച്ച് ആലോചിക്കുന്നു. പിന്‍ബെഞ്ചുകാര്‍ എന്ന ആശയം ഇല്ലാതാക്കാന്‍ പല രാജ്യങ്ങളും പല മാതൃകകളും പിന്തുടരുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസരീതിക്ക് അനുയോജ്യമായ ഏറ്റവും മികച്ച മാതൃക കണ്ടെത്താന്‍ വിദഗ്ധസമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചു.