സിനിമ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഇടം ഇല്ല. പ്രതികരണവുമായി താരം
സിനിമയില്‍ നല്ലൊരു കഥാപാത്രം ചെയ്യുക. സിനിമയിലൂടെ നാട്ടുകാര്‍ തന്നെ മനസ്സിലാക്കണം എന്നൊക്കെ ഏതൊരു സാധാരണ വ്യക്തിയുടെയും ആഗ്രഹമാണ്. അതേ സമയം സിനിമയില്‍ നല്ലൊരു കഥാപാത്രം ചെയ്തിട്ട്, ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തന്റെ ചിത്രം ഇല്ലെങ്കില്‍ എന്തായിരിക്കും അവസ്ഥ. അത്തരത്തില്‍ പിടികിട്ടാപ്പുള്ളി’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തന്റെ ചിത്രമില്ലാത്തതില്‍ പ്രതിഷേധിച്ച് സിനിമ പോസറ്ററില്‍ തന്റെ പടം കൂടെ ചേര്‍ത്തുവച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് സിനിമ താരം മെറീന മൈക്കിള്‍ കുരിശിങ്കല്‍.
അഭിനയിച്ച സിനിമയുടെ പോസ്റ്ററില്‍ എന്റെ മുഖം വയ്ക്കാന്‍ ആരുടേയും സഹായം വേണ്ട; എന്ന് എഴുതിയാണ് താരം പോസ്റ്റ് പങ്കുവെച്ചത്. സണ്ണി വെയ്ന്‍ അഹാന കൃഷ്ണ എന്നിവര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയില്‍
മെറീനയും സഹനടിയായി അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്തത്.
ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബൈജു സന്തോഷ്, സൈജു കുറുപ്പ്, ലാലു അലക്‌സ്, മേജര്‍ രവി, അനൂപ് രമേശ്, കൊച്ചു പ്രേമന്‍, കണ്ണന്‍ പട്ടാമ്പി, ചെമ്പില്‍ അശോകന്‍, ശശി കലിംഗ,പ്രവീണ തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍.
പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പ്രതികരണവുമായി നിരവധി പേര്‍ വന്നു. ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്, വേണ്ട നടപടി സ്വീകരിക്കാം’ എന്ന നിര്‍മ്മാതക്കളുടെ പ്രതികരണവും ‘ഓ, വേണ്ട ശ്രദ്ധിച്ചിടത്തോളം മതി എന്ന മെറീന മൈക്കിള്‍ കുരിശിങ്കലിന്റെ മറുപടിയുമാണ് കൂടുതലും രസകരം. സംഭവം എന്തായാലും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം ആയികൊണ്ടിരിക്കുകയാണ്.