സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുക്കില്ല
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുക്കില്ലെന്ന് സ്ഥിരീകരിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരിപാടികളാണ് പങ്കെടുക്കാൻ കഴിയാതിരിക്കുന്നതിന്റെ കാരണം. എന്നാൽ തമിഴ്നാട് ദേവസ്വം വകുപ്പ് മന്ത്രിയും ഐ.ടി. മന്ത്രിയും സംഗമത്തിൽ പങ്കെടുക്കും.
ഇതിനിടെ, ബിജെപിക്കെതിരെ ഡിഎംകെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. “മുഖ്യമന്ത്രി സ്റ്റാലിനെ തടയുമെന്ന് പറയുന്ന ബിജെപി വിഡ്ഢികളുടെ പാർട്ടിയാണ്. പിന്നോക്ക ജാതിക്കാരെ മുന്നിലെത്തിച്ചത് ഡിഎംകെ തന്നെയാണ്,” എന്ന് ടി.കെ.എസ്. ഇളങ്കോവൻ പ്രസ്താവിച്ചു.
ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 20-ന് പമ്പാതീരത്താണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാർ, കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷനേതാവ് എന്നിവർ അടക്കമുള്ള പ്രമുഖർ പങ്കെടുക്കും.
Tag: Tamilnadu Chief Minister MK Stalin will not attend the global Ayyappa Sangam organized by the state government