ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ജീവനെടുക്കാന്‍ ക്വട്ടേഷന്‍; ബാങ്ക് ഉദ്യോഗസ്ഥ പിടിയില്‍
കോട്ടയം: ഭര്‍ത്താവിന്റെ സുഹൃത്തിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ബാങ്ക് ഉദ്യോഗസ്ഥ പിടിയില്‍. പയ്യന്നൂര്‍ സ്വദേശി എന്‍വി സീമയെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ലക്ഷം രൂപയ്ക്കാണ് ഭര്‍ത്താവിന്റെ സുഹൃത്തിനെ ആക്രമിക്കാന്‍ സീമ ക്വട്ടേഷന്‍ നല്‍കിയത്.
പൊലീസ് ഉദ്യോഗസ്ഥനായ തന്റെ ഭര്‍ത്താവിന് നിരന്തരം മദ്യം നല്‍കി തനിക്ക് എതിരാക്കി പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നു ഈ സുഹൃത്തെന്നായിരുന്നു സീമയുടെ ആരോപണം. സീമ ഭര്‍ത്താവുമായി കലഹം പതിവായിരുന്നു. സുരേഷിന്റെ സ്വാധീനത്താലാണ് നിരന്തരം മദ്യപിച്ചെത്തി ഭര്‍ത്താവ് തനിക്കെതിരെ തിരിയുന്നതെന്നാണ് സീമ പറയുന്നത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു.
പരിയാരം സ്വദേശി സുരേഷ് ബാബുവിന് കഴിഞ്ഞ ഏപ്രിലില്‍ ഉണ്ടായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിരുന്നു. ആക്രമണം നടത്തിയ ആളുകള്‍ പൊലീസ് പിടിയിലായതോടെയാണ് അയല്‍ക്കാനും ബന്ധുവുമായ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും ബാങ്ക് ഉദ്യോഗസ്ഥയായ സീമയാണ് ഗുണ്ടാ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്ന് മനസിലായത്.