Latest NewsLaw,NationalNewsPolitics
തമിഴ്നാട് മുന്‍മന്ത്രിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്
ചെന്നൈ: തമിഴ്നാട് മുന്‍മന്ത്രി എസ് പി വേലുമണിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. മന്ത്രിയായിരുന്ന കാലയളവില്‍ നിരവധി അഴിമതികള്‍ നടത്തിയിട്ടുണ്ടെന്ന പരാതിയിലാണ് മുന്‍ന്ത്രിയുടെ വീട് വിജിലന്‍സ് റെയ്ഡ് ചെയ്തത്.
എസ് പി വേലുമണിയുടെ വീടിന് പുറമെ മുന്‍മന്ത്രിയുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളിലും വിജിലന്‍സ് റെയ്ഡ് നടത്തിയിട്ടുണ്ട്. മന്ത്രി ആയിരിക്കെ കരാറുകാരനില്‍ നിന്നും എസ് പി വേലുമണി ഒരു കോടി രൂപയോളം രൂപ വാങ്ങിയെന്ന പരാതി കോയമ്പത്തൂര്‍ സ്വദേശി ഉന്നയിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് അണ്ണാ ഡിഎംകെ നേതാവ് കൂടിയായ എസ് പി വേലുമണിയുടെ വീട് വിജിലന്‍സ് റെയ്ഡ് ചെയ്തത്.