മുതല കണ്ണീരിൽ വീഴുന്ന ‘വ്യാജ ഫെമിനിസ്റ്റു’കൾ; ഡെലിവറി ബോയി പുണ്യാവളനാകുമോ: കാമരാജിനെതിരേ തനുശ്രീ

ബംഗളൂരു: സൊമാറ്റോ ഡെലിവറി ബോയി ഉൾപ്പെട്ട വിവാദത്തിൽ യുവതിയുടെ ഭാഗം ന്യായീകരിച്ചുകൊണ്ട് നടി തനുശ്രീ ദത്ത. 4.5 റേറ്റിംഗ് കിട്ടിയതു കൊണ്ടു മാത്രം ഡെലിവറി ബോയി പുണ്യാവളനാകുമോ എന്ന് അവർ ഇൻസ്റ്റഗ്രാമിലെ പോസ്റ്റിൽ ചോദിച്ചു. ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ ഒരു പുരുഷനും ഇതുവരെ ഞാൻ അത് ചെയ്തു എന്ന് സമ്മതിച്ചിട്ടില്ല. സ്ത്രീ കളാവാണ് പറയുന്നതെങ്കിൽ എന്തിനാണ് ഫുഡ് ഡെലിവറി കമ്പനി അവർക്ക് ചികിത്സാ ചെലവ് നൽകുന്നതെന്നും തനുശ്രീ ചോദിച്ചു.
- വിദ്യാസമ്പന്നയായ ഒരു യുവതി ഭക്ഷണം ഓർഡർ ചെയ്ത സംഭവം അവസാനിക്കുന്നത് അവരുടെ ചോരയൊലിക്കുന്ന മൂക്കിലാണ്. ഏല്ലാ കഥകൾക്കും മറ്റൊരു വശമുണ്ടാകില്ലേ?
2 സ്ത്രീകളെ അതിക്രമിക്കുന്ന പുരുഷൻമാർ ശിക്ഷ ഭയന്ന് സത്യം പറയുകയില്ല. അവർ എല്ലാം നിഷേധിക്കും, കരയും കാലുപിടിക്കും, അനുകമ്പ പിടിച്ചു പറ്റാൻ ശ്രമിക്കും. ഇന്ത്യയുടെ ചരിത്രത്തിൽ ഏതെങ്കിലും പുരുഷൻ സ്ത്രീയെ അതിക്രമിച്ചാൽ സത്യം പറഞ്ഞിട്ടുണ്ടോ?
- ഹിതേഷ പണം നൽകാനോ ഭക്ഷണം തിരികെ നൽകാനോ തയ്യാറാകുന്നില്ല. അയാളെ ചീത്ത പറയുന്നു, ചെരുപ്പു കൊണ്ട് മർദ്ദിക്കുന്നു. അങ്ങനെയാണെങ്കിൽ അയാൾ എന്തുകൊണ്ട് പോലീസിൽ പരാതിപ്പെട്ടില്ല. ഹിതേഷ അവരുടെ മോതിരം ഉപയോഗിച്ച് സ്വന്തം മൂക്കിൽ ഇടിച്ച് ചോര വരുത്തി സ്വന്തം മുഖം നശിച്ച് ആശുപത്രിയിലായത് പ്രശസ്തിയ്ക്ക് വേണ്ടിയാണെന്നാണ് ചിലരുടെ വാദം.
4 അവൾ ഒരു നുണച്ചിയാണെങ്കിൽ എന്തിനാണ് ഫൂഡ് ഡെലിവെറി ആപ്പ് അവളുടെ ചികിത്സ ഏറ്റെടുത്തത്?
- ബോളിവുഡിലെ ഡിജിറ്റൽ പോർട്ടലുകളും താരങ്ങളും ഈ പ്രശ്‌നത്തിൽ ഇടപ്പെട്ട് ഈ അക്രമത്തെ മറ്റൊരു തലത്തിൽ കൊണ്ടുപോയിരിക്കുകയാണ്. ഒരു മധ്യവർഗ്ഗ എഞ്ചിനീയർക്ക് ഇത്തരത്തിൽ പി.ആർ വർക്ക് ചെയ്യാൻ സാധിക്കില്ല. പക്ഷേ ഒരു ഫുഡ് ഡെലിവെറി ആപ്പിന് സാധിക്കും.
- അതുകൊണ്ടു തന്നെ വിദ്യാഭ്യാസമില്ലാത്ത ക്രൂരനായ വ്യക്തി ഒരു പെണ്ണിനെ പട്ടാപ്പകൽ ഉപദ്രവിച്ച് മുതല കണ്ണീർ ഒഴുക്കിയാൽ ഈ വ്യാജ ഫെമിനിസ്റ്റുകൾ പിന്തുണയുമായി രംഗത്ത് വരും- തനുശ്രീ കുറിച്ചു.
ഓൺലൈനിൽ ഓർഡർ ചെയ്ത ഭക്ഷണം വൈകിയത് ചോദ്യം ചെയ്തപ്പോൾ ഡെലിവറി ബോയ് തന്നെ മർദ്ദിച്ചുവെന്ന വെളിപ്പെടുത്തലുമായാണ് കണ്ടന്റ് ക്രിയേറ്ററും മേക്കപ്പ് ആർട്ടിസ്റ്റുമായ ഹിതേഷ ചന്ദ്രാനി രംഗത്തെത്തിയത്. ആക്രമണത്തിൽ തന്റെ മൂക്കിലെ എല്ലിന് പൊട്ടലേറ്റതായും ഹിതേഷ പറഞ്ഞിരുന്നു.
എന്നാൽ ഹിതേഷ പറയുന്നത് ശരിയല്ലെന്നും തന്നെയാണ് മർദ്ദിച്ചതെന്നും കാമരാജ് പരാതിയിൽ പറയുന്നു. യുവതി ഓർഡർ ക്യാൻസൽ ചെയ്‌തെങ്കിലും ഭക്ഷണം തിരികെ നൽകാൻ തയ്യാറായില്ല. പകരം ചെരിപ്പൂരി ആക്രമിച്ചു. അടിക്കുന്നതിനിടെ യുവതിയുടെ വിരലുണ്ടായിരുന്ന മോതിരം തട്ടിയാണ് മൂക്കിൽ പരിക്കേറ്റത്.
തടഞ്ഞുവെയ്ക്കൽ, ആക്രമിക്കൽ, ക്രിമനൽ ഗൂഡാലോചന, തുടങ്ങിയ വകുപ്പുകൾ ചുമത്തി ഇലക്ട്രോണിക് സിറ്റി പോലീസാണ് കേസെടുത്തിരിക്കുന്നത്. ഹിതേഷയുടെ പരാതിയിൽ ഇലക്ട്രോണിക് പോലീസ് ഡെലിവെറി ബോയിയെ കസ്റ്റഡിയിലെടുത്തിരുന്നു.