CrimeLatest NewsNationalUncategorized

ലൈംഗികാക്രമണ കേസ്: മുൻ തെഹൽക എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാലിനെ കുറ്റവിമുക്തനാക്കി

പനാജി: ലൈംഗികാക്രമണ കേസിൽ മുൻ തെഹൽക എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാലിനെ കുറ്റവിമുക്തനാക്കി. സഹപ്രവർത്തകയെ ബലാത്സം​ഗ ചെയ്തെന്ന കേസിൽ ഗോവ സെഷൻസ് കോടതിയാണ് തരുൺ തേജ്പാലിനെ വെറുതെ വിട്ടത്.

സഹപ്രവർത്തകയെ ഗോവയിലെ ഒരു റിസോർട്ടിൽ വച്ച് ലൈംഗികപീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് തേജ്പാലിനെതിരേ കേസെടുത്തത്. 2013 ൽ രജസ്റ്റർ ചെയ്ത കേസിൽ പിന്നീട് ജാമ്യം ലഭിച്ചു. ഐപിസിയുടെ വിവിധ വകുപ്പുകളനുസരിച്ചാണ് ബലാത്സംഗം, ലൈംഗികപീഡനം, തടഞ്ഞുവയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരിലാണ് കേസെടുത്തത്.

കേസിൽ വിചാരണയ്ക്ക് ശേഷം വിധി പറയുന്നത് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. ചുഴലിക്കാറ്റിന്റെ ഭാഗമായി ജഡ്ജിയുടെ ഓഫീസിൽ വൈദ്യുതിപ്രവാഹം തടസപ്പെട്ടതിനെത്തുടർന്നാണ് കഴിഞ്ഞദിവസം വിധി പറയുന്നത് മാറ്റിവെച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button