തമ്പാനൂരിൽ തോക്ക് ചൂണ്ടി ആളുകളെ ഭീഷണിപ്പെടുത്തിയ ടാറ്റൂ ആർട്ടിസ്റ്റ് പിടിയിൽ

തമ്പാനൂരിൽ തോക്ക് ചൂണ്ടി ആളുകളെ ഭീഷണിപ്പെടുത്തിയ ടാറ്റൂ ആർട്ടിസ്റ്റ് പൊലീസ് പിടിയിൽ. വള്ളിക്കടവ് സ്വദേശിയായ റോബിൻ ജോൺസനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാക്കുതർക്കത്തിനിടെ റിവോൾവർ ചൂണ്ടി ഭീഷണിപ്പെടുത്തിയതാണ് സംഭവം.
തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷൻ സമീപം റോബിൻ സഞ്ചരിച്ച കാർ ഒരു ബൈക്കിനെയും ഓട്ടോയെയും ഇടിച്ചതിനെ തുടർന്ന് തർക്കമുണ്ടായി. ഈ തർക്കത്തിനിടെ ഇയാൾ തോക്ക് പുറത്തെടുത്ത് ചുറ്റുമുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. എയർ പിസ്റ്റളാണിതെന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ പ്രാഥമിക പരിശോധനയിൽ അത് യഥാർത്ഥ റിവോൾവർ ആണെന്നും അതിൽ മൂന്ന് തിരകൾ ഉണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു.
സംഭവസമയത്ത് റോബിൻ മദ്യലഹരിയിലായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്.
Tag: Tattoo artist arrested for threatening people at gunpoint in Thampanoor