സാങ്കേതിക തകരാറുകൾ പരിഹരിച്ചു; ബ്രിട്ടീഷ് യുദ്ധവിമാനം F-35 ബി തിരികെ പറക്കും
തിരുവനന്തപുരത്ത് ജൂൺ 14ന് അടിയന്തരമായി ലാൻഡ് ചെയ്ത ബ്രിട്ടീഷ് യുദ്ധവിമാനം F-35 ബിയുടെ സാങ്കേതിക തകരാറുകൾ പരിഹരിച്ചു. ഹൈഡ്രോളിക് സംവിധാനം, ഓക്സിലറി പവർ യൂണിറ്റ് എന്നിവയുടെ തകരാർ പരിഹരിച്ചതായി ഉറപ്പുവരുത്തിയിട്ടുണ്ടെന്നും എൻജിൻ ശേഷിയും പരിശോധിച്ചതായും അധികൃതർ വ്യക്തമാക്കി.
വിമാനം തിരികെ പറക്കാൻ ബ്രിട്ടൻ നാവികസേനാ മേധാവിയുടെ അനുമതിയെ ലഭിച്ചാൽ വിമാനം തിരികെ പറക്കും. വിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കുന്നതിന് ബ്രിട്ടൻ നാവികസേനയുടെ ടെക്നിക്കൽ ടീമിലും നിർമാണ കമ്പനിയിലെ വിദഗ്ദരിലും ഉൾപ്പെടുന്ന 24 അംഗ സംഘം ജൂലൈ 6ന് തിരുവനന്തപുരത്ത് എത്തിയതിരുന്നു. നിലവിൽ ചാക്കയിലെ എയർ ഇന്ത്യ ഹാങ്ങറിലാണ് വിമാനം സംരക്ഷിച്ചിരിക്കുന്നത്.
വിമാനത്തെയും ഉപകരണങ്ങളെയും തിരികെ കൊണ്ടുപോകുന്നതിനായി സി-17 ഗ്ലോബ് മാസ്റ്റർ വിമാനം ഇന്ന് തിരുവനന്തപുരത്ത് എത്തും. ഇന്ത്യ-പസഫിക് മേഖലയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ വിമാനം, വിമാനവാഹിനിക്കപ്പലിൽ നിന്നാണ് പറന്നുയർന്നത്. സാങ്കേതിക തകരാറുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തിരമായി ലാൻഡ് ചെയ്യുകയായിരുന്നു.
Tag: Technical issues resolved; British F-35B fighter jet to return to flight