ടെലികോം കമ്പനികള്‍ കുടിശിക തുക ഓരോ വർഷവും 10 ശതമാനം വീതം പത്തുവർഷത്തിനുള്ളിൽ അടച്ചു തീർക്കണം.

സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള കുടിശ്ശിക തുക ടെലികോം കമ്പനികള്‍ ഓരോ വർഷവും 10 ശതമാനം വീതം പത്തുവർഷത്തിനുള്ളിൽ അടച്ചു തീർക്കണമെന്ന് സുപ്രീംകോടതി. കുടിശിക അടച്ചുതീർക്കാൻ ടെലികോം കമ്പനികള്‍ക്ക് 10 വര്‍ഷത്തെ സാവകാശം ആണ് അനുവദിച്ചിട്ടുള്ളത്. 1.6 ലക്ഷം കോടി രൂപയോളം വരുന്ന അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂവാണ് സര്‍ക്കാരിലേക്ക് ടെലിക്കോം കമ്പനികള്‍ അടക്കാൻ കുടിശികയായി ഉള്ളത്. കുടിശ്ശിക അടയ്ക്കാന്‍ 20 വര്‍ഷത്തെ സാവകാശം ആവശ്യപ്പെട്ടുകൊണ്ട് ടെലികോം കമ്പനികള്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളി. അടുത്ത വര്‍ഷം മാര്‍ച്ച് 31 നകം കുടിശ്ശികയുടെ 10 ശതമാനം അടയ്ക്കണം. അവശേഷിക്കുന്ന തുകയുടെ ഒരുഭാഗം വീതം എല്ലാവര്‍ഷവും ഫെബ്രുവരി ഏഴിനകം നല്‍കണമെന്നും കുടിശ്ശിക അടയ്ക്കുന്നതില്‍ വീഴ്ചവരുത്താന്‍ അനുവദിക്കില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. തിരിച്ചടവില്‍ വീഴ്ചവരുത്തുന്ന കമ്പനികൾ പിഴയും കോടതിയലക്ഷ്യനടപടികളും നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.