കേരളം മുടക്കി, കിറ്റെക്‌സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക്; നാളെ ഉച്ചയ്‌ക്ക് ഹൈദരാബാദില്‍ ഉന്നതതല ചര്‍ച്ച, യാത്രയ്‌ക്ക് സ്വകാര്യ ജെറ്റ് വിമാനം അയച്ച് സര്‍ക്കാര്‍
കൊച്ചി : കേരളത്തില്‍ ഉപേക്ഷിച്ച 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി കിറ്റെക്സ് തെലങ്കാനയിലേക്ക്. നാളെ ഹൈദരാബാദിലെത്തി പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ് വ്യക്തമാക്കി. തെലങ്കാന സര്‍ക്കാറിന്‍റെ ഔദ്യോഗിക ക്ഷണമനുസരിച്ചാണ് യാത്രയെന്ന് എം.ഡി പറഞ്ഞു.
നേരത്തേ തെലുങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവു കിറ്റെക്സിന് ക്ഷണക്കത്ത് കൈമാറിയിരുന്നു. ആറ് സംസ്ഥാനങ്ങളില്‍ നിന്ന് ക്ഷണമെത്തിയിട്ടുണ്ടെന്ന് എം.ഡി നേരത്തേ അറിയിച്ചിരുന്നു.
ഇതിനിടെ, കിറ്റെക്സില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.എല്‍.എമാര്‍ മുഖ്യന്ത്രിക്ക് നല്‍കിയ കത്ത് പുറത്തുവന്നു. ആധുനിക ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകുന്നതുവരെ കിറ്റെക്സ് കമ്ബനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നല്‍കിയ കത്താണ് പുറത്തുവന്നിരിക്കുന്നത്.