keralaKerala NewsLatest NewsLocal News

ശിക്ഷ കഴിഞ്ഞിറങ്ങി പത്ത് ദിവസത്തിനിപ്പുറം വീണ്ടും മോഷണം; പൂജപ്പുര ജയിൽ ക്യാന്റീനിലെ മോഷണക്കേസിൽ പ്രതി പിടിയിൽ

പൂജപ്പുര ജയിൽ ക്യാന്റീനിൽ നടന്ന മോഷണക്കേസിൽ പോത്തൻകോട് സ്വദേശി മുഹമ്മദ് അബ്ദുൾ ഹാദി (26)യെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല, പത്തനംതിട്ടയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

മോഷ്ടിച്ച പണം ഉപയോഗിച്ച് പ്രതി ഐഫോണും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും വാങ്ങിയതായി അന്വേഷണം വ്യക്തമാക്കുന്നു. മുൻപ് മോഷണക്കേസിൽ ശിക്ഷ അനുഭവിച്ചിരുന്ന ഹാദി, ജയിൽ ക്യാന്റീനിലെ കൗണ്ടറിൽ ജോലി ചെയ്ത അനുഭവവുമുണ്ട്. ശിക്ഷ കഴിഞ്ഞിറങ്ങി പത്ത് ദിവസം കഴിയുമ്പോഴാണ് ഇയാൾ വീണ്ടും മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ 18-നാണ് പൂജപ്പുര–ജഗതി റോഡരികിലെ കഫറ്റീരിയയിൽ നിന്ന് ഏകദേശം നാലുലക്ഷം രൂപ മോഷണം പോയത്. താക്കോൽ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകർത്തു താക്കോൽ കൈക്കലാക്കി, ഓഫീസ് റൂമിൽ കയറി പണം കൈവശപ്പെടുത്തിയതാണ് പ്രതിയുടെ രീതി.

Tag: Ten days after serving sentence, theft again; Suspect arrested in Poojappura jail canteen theft case

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button