CrimeKerala NewsLatest NewsLocal NewsNationalNews

സ്വർണക്കടത്തിലെ തീവ്രവാദി ബന്ധം എൻ ഐ എ നീക്കം സ്‌ളീപ്പര്‍ സെല്ലുകളിലേക്ക്.

യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വര്‍ണ്ണം കടത്തിയ കേസില്‍ അന്വേഷണം നടത്തുന്ന ദേശീയ കുറ്റാന്വേഷണ ഏജന്‍സി തീവ്രവാദബന്ധം പരിശോധിക്കുന്നത് വഴി മുഖ്യമായും കേരളത്തിലെ സ്‌ളീപ്പര്‍ സെല്ലുകളെ ലക്ഷ്യമിടുന്നു. ഇത് സംബന്ധിച്ചുള്ള അന്വേഷണത്തിന് ദക്ഷിണേന്ത്യയിലെ വിവിധ ഏജന്‍സികള്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം തുടങ്ങിയതായും തെരച്ചില്‍ ശക്തമായിക്കിയതായും വിവരമുണ്ട്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സ്വരൂപിക്കുന്നത് കേരളത്തിലേക്കു സ്വര്‍ണ്ണം കടത്തുന്നതിലൂടെയാണോ എന്ന അന്വേഷണമാണ് മുഖ്യമായും നടന്നു വരുന്നത്. ഇതിലേക്ക് വിരൽ ചൂടുന്ന തെളിവുകൾ എൻ ഐ എ ക്ക് നേരത്തെ ലഭിച്ചിരുന്നു.

തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടുകേസിൽ 24-ാം പ്രതിയായിരുന്ന മുഹമ്മദലി എന്നയാളെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നതാണ്. കള്ളക്കടത്തിന്റെ മുഖ്യ സൂത്രധാരകാരിൽ ഒരാളായ കെ.ടി റമീസില്‍ നിന്ന് ഇയാള്‍ സ്വര്‍ണം വാങ്ങിയതായി എന്‍ഐഎ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കേസില്‍ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത് മുഹമ്മദലിയാണെന്ന എന്‍ഐഎയുടെ വാദം കോടതി നേരത്തെ തള്ളിയിരുന്നു. ഒരു ജോലിയുമില്ലാത്ത ആളെങ്ങനെ സാമ്പത്തിക സഹായം നല്‍കുമെന്നാണ് കോടതി ഇതേ പറ്റി ചോദിച്ചിരുന്നത്. ഈ സാഹചര്യത്തിൽ മുഹമ്മദലിയുടെ സാമ്പത്തിക സ്രോതസുകള്‍ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ബെംഗളൂരുവില്‍ മുന്‍ കോണ്‍ഗ്രസ് മന്ത്രിയും എംഎല്‍എയുമായ തന്‍വീര്‍ സേട്ടിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ആബിദ് പാഷയില്‍ നിന്നും കേരളത്തിലെ തീവ്രവാദ ബന്ധത്തെക്കുറിച്ച്‌ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചതായി വിവരമുണ്ട്. ഫര്‍ഷാന്‍ പാഷയ്ക്ക് പരിശീലനം കിട്ടിയത് കേരളത്തിൽ നിന്നാണെന്നു കര്‍ണാടക പൊലീസ് അവകാശപ്പെടുന്നത്. മുഹമ്മദലിയെ ചോദ്യം ചെയ്തതില്‍ നിന്നും കൈവെട്ടു കേസിലെ പിടികിട്ടാപ്പുള്ളിയെക്കുറിച്ചുള്ള ചില വിവരങ്ങളും എന്‍ഐഎ യ്ക്ക് ലഭിച്ചു. കൈവെട്ടു കേസിലെ പിടികിട്ടാപ്പുള്ളി ദുബായില്‍ സ്വര്‍ണക്കടത്ത് റാക്കറ്റിന്റെ സംരക്ഷണത്തിലാണ് ഇപ്പോഴുള്ളത്. സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ മറ്റു ചിലർക്ക് തീവ്ര സ്വഭാവത്തിലുള്ള സംഘടനകളുമായുളള ബന്ധം എന്‍ഐഎ സ്ഥിരീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നെടുമങ്ങാട്ട് നിന്നും കസ്റ്റഡിയില്‍ എടുത്ത മൂന്ന് പേരെ ഹൈദരാബാദില്‍ നിന്നുള്ള എൻ ഐ എ സംഘം ചോദ്യം ചെയ്യുമെന്ന വാർത്തകളും ഈ സാഹചര്യത്തിൽ പുറത്തുവന്നിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button